ഓണം പൂജകള്‍ക്കായി ശബരിമല നട തുറന്നു; 31 വരെ ഓണസദ്യ

Aug 28, 2023

seena

പത്തനംതിട്ട: ഓണം പൂജകള്‍ക്കായി ശബരിമല നട ഇന്നലെ വൈകീട്ട് തുറന്നു. അയ്യപ്പ സന്നിധിയില്‍ ഇന്നു മുതല്‍ 31 വരെ ഓണസദ്യ നടക്കും. മേല്‍ശാന്തിയുടെ വകയാണ് ഇന്നത്തെ ഉത്രാട സദ്യ. നാളെ ദേവസ്വം ജീവനക്കാര്‍ തിരുവോണ സദ്യ ഒരുക്കും. 30 ന് പൊലീസും 31 ന് മാളികപ്പുറം മേല്‍ശാന്തിയും ഓണസദ്യ ഒരുക്കുന്നുണ്ട്.

ദര്‍ശനത്തിന് എത്തുന്ന എല്ലാ ഭക്തര്‍ക്കും ഓണസദ്യ നല്‍കുന്നതിനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. 31 ന് രാത്രി 10 ന് ശബരിമല ക്ഷേത്ര നട അടയ്ക്കും. നട തുറന്ന ഇന്നലെ ദര്‍ശനത്തിന് ശബരിമലയില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ദിവസവും ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ട്.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...