ശബരിമലയിലെ യുവതി പ്രവേശനം,സുപ്രിം കോടതി രജിസ്ട്രാർ കോടതി ഇന്ന് പരിഗണിയ്ക്കും

Jul 25, 2023

seena

ഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനം കേസ്. സുപ്രിം കോടതിയുടെ രജിസ്ട്രാർ കോടതി ഇന്ന് പരിഗണിയ്ക്കും.9 അംഗ ബഞ്ച് കേസ് അന്തിമമായ് പരിഗണിയ്ക്കുന്നതിന് മുന്നോടിയായാണ് നടപടി.
ഒന്നാം നമ്പർ രജിസ്ട്രാർ കോടതിയിൽ 27 ഇനമായാണ് കേസ് പരിഗണിയ്ക്കുക. ശബരിമല യുവതീ പ്രവേശനവും മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനവും ഉള്‍പ്പെടെ മതവുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങള്‍ ഒരുമിച്ചാണ് ഒന്‍പത് അംഗ ബെഞ്ച് കേൾക്കുക. മതവിശ്വാസവും ഭരണഘടനാ പ്രശ്‌നങ്ങളും ആയി ബന്ധപ്പെട്ട ഏഴു ചോദ്യങ്ങളാണ് ഒൻപത് അംഗ ഭരണഘടനാ ബഞ്ച് പരിശോധിയ്ക്കുക. ശബരിമല കേസിലെ പുനപ്പരിശോധനാ ഹര്‍ജികള്‍ ഒൻപതംഗ ബെഞ്ച് പരിഗണിക്കില്ല.

cake tower new
LATEST NEWS