സിപിഎം നേതാവ് കെപി സഹദേവന്‍ അന്തരിച്ചു

Oct 23, 2026

കണ്ണൂര്‍: സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 84 വയസ്സായിരുന്നു.

സിഐടിയു സംസ്ഥാന സെക്രട്ടറിയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബീഡിതെറുപ്പുകാരനായി ജീവിതമാരംഭിച്ച കെ പി ടുബാക്കോ വര്‍ക്കേഴ്‌സ് യൂണിയന്‍ കണ്ണോത്തുംചാല്‍ ഡിവിഷന്‍ സെക്രട്ടറിയായാണ് പൊതുപ്രവര്‍ത്തനം തുടങ്ങുന്നത്. സിഐടിയു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റിയംഗം, ബീഡി ആന്റ് സിഗാര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് ‘മിസ’ പ്രകാരം ഇരുപത് മാസം ജയിലിലായി. വിവിധ കാലയളവില്‍ രണ്ടുവര്‍ഷത്തോളം വേറെയും ജയിലില്‍ കഴിഞ്ഞു. 1955-56ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. 1964ല്‍ സിപിഎം രൂപം കൊണ്ടതുമുതല്‍ 78 വരെ കണ്ണൂര്‍ മുനിസിപ്പല്‍ ലോക്കല്‍ സെക്രട്ടറി. 78ല്‍ ജില്ലാ കമ്മിറ്റി അംഗം. 86 മുതല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം. 2005ല്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 2022ല്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിഞ്ഞു. 2006ല്‍ കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു.

LATEST NEWS
കാറുകളില്‍ എമര്‍ജന്‍സി ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമെന്ന് കേന്ദ്രം; 2030 ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യം

കാറുകളില്‍ എമര്‍ജന്‍സി ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമെന്ന് കേന്ദ്രം; 2030 ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യം

ഡല്‍ഹി: സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ പുതിയ കാര്‍ മോഡലുകളിലും ഓട്ടോമാറ്റിക്...

പാമ്പാടിയില്‍ വിദ്യാര്‍ഥിനികളുടെ അപകടമരണം; റോഡില്‍ അപകടകരമായി നിന്ന് സംസാരിച്ചവര്‍ മുഖ്യകാരണക്കാര്‍

പാമ്പാടിയില്‍ വിദ്യാര്‍ഥിനികളുടെ അപകടമരണം; റോഡില്‍ അപകടകരമായി നിന്ന് സംസാരിച്ചവര്‍ മുഖ്യകാരണക്കാര്‍

കൊച്ചി: പാമ്പാടിയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ രണ്ടു വിദ്യാര്‍ഥിനികള്‍ മരിച്ച...