ബോളിവുഡ് താരം സൽമാൻഖാൻ്റെ വസതിക്ക് നേരെ വെടിവയ്പ്പ്

Apr 14, 2024

seena

മുംബൈ: ബോളിവുഡ് നടൻ സൽമാൻഖാൻ്റെ ബാന്ദ്രയിലുള്ള വസതിക്ക് നേരെ വെടിവയ്പ്പ്. നടൻ്റെ ഗാലക്‌സി അപ്പാർട്ട്‌മെൻ്റ് വസതിക്ക് പുറത്ത് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ബൈക്കിലെത്തിയ രണ്ട് അക്രമികൾ അഞ്ച് റൗണ്ട് വെടിയുതിർത്തതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള സൽമാൻ ഖാൻ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നു.

അക്രമികൾ ഹെൽമറ്റ് ധരിച്ചിരുന്നതായും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.ഗുണ്ടാ തലവന്‍ ലോറൻസ് ബിഷ്‌ണോയിയുടെ ഭീഷണിയെത്തുടർന്ന് 2023 സെപ്റ്റംബറിൽ മുംബൈ പോലീസ് സൽമാൻ ഖാന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.

cake tower new
LATEST NEWS
‘നിന്നെയല്ല, നിന്റെ അച്ഛനെ നോക്കുന്നു; അച്ഛന്‍ എന്തെല്ലാം കണ്ടതാണടോ, ആദ്യമായിട്ട് കാണുന്നതാണോ?’

‘നിന്നെയല്ല, നിന്റെ അച്ഛനെ നോക്കുന്നു; അച്ഛന്‍ എന്തെല്ലാം കണ്ടതാണടോ, ആദ്യമായിട്ട് കാണുന്നതാണോ?’

ആലപ്പുഴ: മാസപ്പടി കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തന്നിലൂടെ...