വേങ്ങോട്: വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനത്തോട് അനുബന്ധിച്ച് ഗുരുദേവഅനുസ്മരണവും വേങ്ങോട് എസ് എൻ ഡി പി ശാഖാ മന്ദിരത്തിലെ ഗുരുദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ പുഷ്പാർച്ചനയും നടത്തി.
മണ്ഡലം പ്രസിഡൻ്റ് എം. ആർ. ഷാനവാസിൻ്റെ അദ്ധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി എസ്. കൃഷ്ണകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പോത്തൻകോട് പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ ആർ.എസ്. വിനോദ് മണി സ്വാഗതം പറഞ്ഞ യോഗത്തിൽ 939 നമ്പർ എസ് എൻ ഡി പി ശാഖാ സെക്രട്ടറി അനിരുദ്ധൻ അനുസ്മരണ പ്രഭാഷണം നടത്തി.

അഴൂർ മണ്ഡലം പ്രസിഡൻ്റ് എ.നിസാർ, വെമ്പായം ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി മഞ്ഞമല ബാബു, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് എ.ഷംനാദ്, ജനറൽ സെക്രട്ടറിമാരായ ത്യാഗരാജൻ, ഹക്കിം അടപ്പിനകം, മുജീബ് കല്ലുവെട്ടി, ഭാരവാഹികളായ നാരായണൻ നായർ, ഭവാനന്ദൻ, ശശിധരൻ നായർ, വേങ്ങോട് മുരളി, മഹിളാ കോൺഗ്രസ്സ് നേതാവ് അഡ്വ. മഞ്ജു ചന്ദ്രൻ, വേങ്ങോട് ശശി തുടങ്ങിയവർ നേതൃത്വം നൽകി.




















