സമഗ്ര ശിക്ഷാ കേരളം 2023-24 രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ എലിമെന്ററി പദ്ധതിയിൽ ഉൾപ്പെടുത്തി യൂ പി ക്ലാസ് വിദ്യാർത്ഥികൾക്ക് ശാസ്ത്രപഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവും ആക്കുന്നതിന്റെ ഭാഗമായി വിവിധങ്ങളായ ശാസ്ത്ര പ്രവർത്തനങ്ങൾ 5 6 7 ക്ലാസുകളിൽ ശാസ്ത്ര പഠനവുമായി ബന്ധപ്പെടുത്തി വിദ്യാലയങ്ങൾ നടപ്പിലാക്കുന്നതിനുള്ള അധ്യാപക പരിശീലനം നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായി ക്ലാസ്തലം, സ്കൂൾ തല സയൻസ് ക്വിസ് മത്സരവും നടത്തി. സ്കൂൾ തല സയൻസ് ക്വിസ്സിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 39 സ്കൂളുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഏഴാം ക്ലാസിലെ കുട്ടികൾ 6/2/2024 ൽ നടന്ന ബി ആർ സി തല സയൻസ് ക്വിസ്സിൽ പങ്കെടുത്തു .
ആറ്റിങ്ങൽ മുൻസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജാം അധ്യക്ഷത വഹിച്ച യോഗത്തിൽ സി ആർ സി കോഡിനേറ്റർ മായ സ്വാഗതം ആശംസിക്കുകയും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ എസ് യോഗം ഉദ്ഘാടനം ചെയുകയും ചെയ്തു. ആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിജയകുമാരൻ നമ്പൂതിരി പദ്ധതി വിശദീകരണം നടത്തി. പ്രസ്തുത ചടങ്ങിൽ ആർ പി മാരായി എത്തിയത് സജീവ്, ദിനേശ് കേശവ് എന്നിവരായിരുന്നു. യോഗ നടപടികൾക്ക് സി ആർ സി കോഡിനേറ്റർ റീന നന്ദി പ്രകാശിപ്പിച്ചു.
39 കുട്ടികൾ പങ്കെടുത്ത വാശിയേറിയ സയൻസ് ക്വിസ് മത്സരത്തിൽ വെഞ്ഞാറമൂട് ഗവൺമെന്റ് യുപിഎസിലെ ലക്ഷ്മി എസ് എസ് ഒന്നാം സ്ഥാനത്ത് എത്തി. വിജയിയായ കുട്ടി ട്രോഫിയും സർട്ടിഫിക്കറ്റും എ ഇ ഒ വിജയകുമാരൻ നമ്പൂതിരിയിൽ നിന്നും ഏറ്റുവാങ്ങി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് ബിപിസി വിനു എസ്സ് വിതരണം ചെയ്തുകൊണ്ട് ബി ആർ സി തല ക്വിസ് മത്സരം അവസാനിച്ചു. കുട്ടികളിൽ ശാസ്ത്ര പഠനത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിന് ഇത്തരത്തിലുള്ള പരിപാടികൾ വളരെ സഹായിച്ചതായി മനസ്സിലാക്കാൻ കഴിഞ്ഞു.
യുപി ക്ലാസ് വിദ്യാർത്ഥികൾക്ക് ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവുമാക്കുന്നതിന്റെ ബിആർസിതല ശാസ്ത്ര ഫെസ്റ്റ് കഴിഞ്ഞ ദിവസവും ഇന്നുമായി ബി ആർ സിയിൽ വെച്ച് നടക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വിജയകുമാരൻ നമ്പൂതിരി നിർവഹിച്ചു. ബി പി സി വിനു എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സി ആർ സി കോഡിനേറ്റർ മായ സ്വാഗതം ആശംസിക്കുകയും കോഡിനേറ്റർ റീന നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. 40 ഓളം കുട്ടികളും അധ്യാപകരും രണ്ടുദിവസം നീണ്ടുനിൽക്കുന്ന സയൻസ് പ്രോജക്ട് അവതരണത്തിനായി ബി ആർ സി യിൽ എത്തിച്ചേർന്നിരുന്നു.

















