പാലോട്: സ്കൂൾ കലോത്സവത്തിൽ അറബിക് – സംസ്കൃത ഭാഷാ സാഹിത്യ മത്സരങ്ങളിൽ മികവ് തെളിയിക്കുന്ന വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) പാലോട് ഉപജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു.
അറബിക് – സംസ്കൃത കലോത്സവ മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജനറൽ വിഭാഗത്തിലെ മത്സരങ്ങളിലും പങ്കെടുക്കുവാൻ അവസരം നൽകണമെന്ന കെ.എ.ടി.എഫി ൻ്റെ ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം. വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾക്ക് ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറം അവസരം നൽകുന്ന തരത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച അനുകൂല നിലപാട് അഭിനന്ദനാർഹമാണെന്ന് സമ്മേളനം വിലയിരുത്തി.
പാലോട് ഉപജില്ലാ ഭാരവാഹികളായി അൻസാറുദ്ദീൻ.ടി.എ (പ്രസിഡൻ്റ്), അബ്ദുൾ റഹീം (സെക്രട്ടറി), സഫീറ.എസ്.കല്ലറ (ട്രഷറർ), അനു ദിവ്യ യു.എസ് , തൗഫീഖ് എസ്.എച്ച് (വൈസ് പ്രസിഡൻ്റ്), സഹീന ബീവി.എസ്, ഹാജറ ഇബ്രാഹിം (ജോയിൻ്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.


















