പരിക്കിനെ തുടര്‍ന്ന് യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറി സാനിയാ മിര്‍സ

Aug 23, 2022

seena

ന്യൂഡല്‍ഹി: പരിക്കിനെ തുടര്‍ന്ന് യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറി സാനിയാ മിര്‍സ. ഇതോടെ തന്റെ വിരമിക്കല്‍ തീരുമാനത്തിലും മാറ്റം വരും എന്ന് താരം വ്യക്തമാക്കി. കനേഡിയന്‍ ഓപ്പണില്‍ കളിക്കുമ്പോഴാണ് സാനിയക്ക് പരിക്കേറ്റത്.

രണ്ടാഴ്ച മുന്‍പ് കനഡ ഓപ്പണില്‍ കളിക്കുമ്പോള്‍ എന്റെ കൈമുട്ടിന് പരിക്കേറ്റിരുന്നു. അത്ര നല്ല വാര്‍ത്തയുമായല്ല ഞാന്‍ വരുന്നത്. എന്നാല്‍ സ്‌കാന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ പരിക്ക് അത്ര ഗുരുതരമാണെന്ന് കരുതിയിരുന്നില്ല, സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഏതാനും ആഴ്ച കളിക്കാനാവില്ല. യുഎസ് ഓപ്പണില്‍ നിന്നും പിന്‍വാങ്ങുന്നു. ഈ പരിക്കെത്തിയ സമയം വളരെ മോശമാണ്. എന്റെ വിരമിക്കല്‍ പ്ലാനുകളിലും ഇതോടെ മാറ്റം വരും എന്നും താരം വ്യക്തമാക്കി. ആ വര്‍ഷം അവസാനത്തോടെ വിരമിക്കും എന്നാണ് സാനിയ നേരത്തെ പറഞ്ഞിരുന്നത്.

cake tower new
LATEST NEWS