‘ഇന്ത്യയെ ജയിപ്പിക്കാന്‍ സഞ്ജുവിന് 6 ഓവര്‍ മതി, ടോപ് ഓര്‍ഡറില്‍ ഇറക്കുന്നതിന്റെ കാരണം മറ്റൊന്ന്’

Mar 16, 2026

മുംബൈ: ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന് പിന്നാലെ മലയാളി ഓപ്പണര്‍ സഞ്ജു സാംസണിന് കൈയടിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇപ്പോള്‍ സഞ്ജുവിനെ പ്രശംസിച്ച് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍ തന്നെ എത്തിയിരിക്കുകയാണ്. തകര്‍പ്പന്‍ ഫോമിലായിരിക്കുമ്പോള്‍ പവര്‍പ്ലേയില്‍ തന്നെ എതിരാളികളില്‍ നിന്ന് മത്സരം തട്ടിയെടുക്കാന്‍ സഞ്ജുവിന് കരുത്തുണ്ടെന്നാണ് ഗംഭീറിന്റെ പ്രശംസ. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ നല്‍കിയ അഭിമുഖത്തിലാണ് ഗൗതം ഗംഭീറിന്റെ വാക്കുകള്‍.

സഞ്ജു സാംസണ്‍ ബാറ്റിങ്ങില്‍ തിളങ്ങിയാല്‍ ആദ്യ ആറോവറുകളില്‍ തന്നെ കളി ജയിപ്പിക്കുമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. ലോകകപ്പില്‍ ഫൈനലുള്‍പ്പടെ ഇന്ത്യയുടെ അവസാന മൂന്നു മത്സരങ്ങളിലും സഞ്ജു അര്‍ധ സെഞ്ചറികള്‍ നേടിയിരുന്നു. ന്യൂസീലന്‍ഡിനെതിരായ ഫൈനലില്‍ സഞ്ജുവും അഭിഷേക് ശര്‍മയും ചേര്‍ന്ന് പവര്‍പ്ലേ ഓഫറുകളില്‍ 92 റണ്‍സാണ് അടിച്ചു കൂട്ടിയത്. ടി20 ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സഞ്ജു നേടിയിരുന്നു.

‘സഞ്ജുവിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാം. സഞ്ജുവിന്റെ സ്‌ഫോടനാത്മകമായ ബാറ്റിങ്ങിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. സഞ്ജു ബാറ്റിങ് തുടര്‍ന്നാല്‍ ആദ്യ ആറോവറുകളില്‍ തന്നെ കളി ജയിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജുവിനെ കളിപ്പിക്കുന്ന കാര്യം ടീമിന്റെ ജിം സെഷനില്‍ ഞാനാണു പറഞ്ഞത്. ഞങ്ങള്‍ രണ്ടു പേരും ജിമ്മില്‍ പരിശീലനത്തിലായിരുന്നു. നോക്കാം എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഒരു പരിശീലകനും താരവും തമ്മിലുള്ള സംസാരമല്ല അവിടെയുണ്ടായത്. പരിശീലന സമയങ്ങളിലാണു ഞങ്ങള്‍ കൂടുതലും സംസാരിച്ചത്.’ ഗംഭീര്‍ വ്യക്തമാക്കി.

‘കൂടുതല്‍ പേരും പറയുന്നത് ടോപ് ഓര്‍ഡറില്‍ മൂന്ന് ഇടംകയ്യന്‍മാര്‍ ഉള്ളതുകൊണ്ടാണു സഞ്ജുവിനെ കളിപ്പിക്കുന്നത് എന്നാണ്. എന്നാല്‍ അതല്ല കാര്യം, ടോപ് ഓര്‍ഡര്‍ കൂടുതല്‍ സ്‌ഫോടനാത്മകമായി ബാറ്റിങ് ചെയ്യണമെന്നതിനാലാണ് സഞ്ജു കൂടി പ്ലേയിങ് ഇലവനില്‍ വന്നത്. ഈ രീതിയാണു കഴിഞ്ഞ ഒന്നര വര്‍ഷമായി ഞങ്ങള്‍ പിന്തുടരുന്നത്. ഓഫ് സ്പിന്നര്‍മാരെ നേരിടാന്‍ വേണ്ടിയല്ല, മറിച്ച് ആദ്യ ആറോവറുകളില്‍ പരമാവധി സ്‌കോര്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് സഞ്ജുവിനെ ഇറക്കുന്നത്.’ ഗംഭീര്‍ പറഞ്ഞു.

cake tower new
LATEST NEWS
നവീന്‍ ബാബുവിന്റെ മരണം; ദിവ്യയുടെ മുഴുവന്‍ ഫോണ്‍ രേഖകളും പരിശോധിക്കണം, തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

നവീന്‍ ബാബുവിന്റെ മരണം; ദിവ്യയുടെ മുഴുവന്‍ ഫോണ്‍ രേഖകളും പരിശോധിക്കണം, തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്. തുടരന്വേഷണം...