സന്തോഷ് നായരുടെ വിയോഗത്തിലെ നൊമ്പരക്കാഴ്ച; അലറിക്കരഞ്ഞ ആ വയോധികന്‍ ആരാണ്? വെളിപ്പെടുത്തി നടന്റെ സഹായി

May 9, 2026

മലയാളികളെയാകെ ഞെട്ടിച്ച മരണമായിരുന്നു നടന്‍ സന്തോഷ് കെ നായരുടേത്. മോഹിനിയാട്ടം തിയേറ്ററില്‍ മികച്ച പ്രകടനവുമായി മുന്നേറവെയാണ് സന്തോഷ് വാഹനാപകടത്തില്‍ മരണപ്പെടുന്നത്. വില്ലനായും സഹനടനായും കയ്യടി നേടിയിട്ടുള്ള സന്തോഷ് ഒരിടവേളയ്ക്ക് ശേഷം തിരികെ വന്ന ചിത്രമായിരുന്നു മോഹിനിയാട്ടം.

സന്തോഷ് നായരുടെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ വയോധികന്‍ പൊട്ടിക്കരയുന്ന വിഡിയോ വൈറലായിരുന്നു. സങ്കടം നിയന്ത്രിക്കാനാകാതെ പൊട്ടിക്കരയുകയും നിലത്ത് കിടക്കുകയും സ്വയം വേദനിപ്പിക്കുകയുമൊക്കെ ചെയ്യുന്ന ആ വയോധികന്‍ പലരുടേയും ഉള്ളുലയ്ക്കുന്ന കാഴ്ചയായിരുന്നു.

അതേസമയം ആരായിരുന്നു ആ വയോധികന്‍ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. പല പോസ്റ്റുകളിലും പറഞ്ഞത് അദ്ദേഹം സന്തോഷ് നായരുടെ വീട്ടിലെ ജോലിക്കാരന്‍ ആണെന്നായിരുന്നു. ഇപ്പോഴിതാ വയോധികന്‍ ആരെന്ന് വ്യക്തമാക്കുകയാണ് സന്തോഷ് നായരുടെ വീട്ടിലെ സഹായി. വിഡിയോയിലുള്ള വയോധികന്‍ സന്തോഷ് നായരുടെ വീട്ടിലെ ജോലിക്കാരനല്ലെന്നും അയല്‍വീട്ടിലെ ജോലിക്കാരനാണെന്നുമാണ് അദ്ദേഹം പറയുന്നത്.

”അയാള്‍ ഈ വീട്ടില്‍ ജോലി ചെയ്യുന്ന ആളല്ല, ഈ വീട്ടില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നത് ഞാനാണ്. ഗേറ്റിന്റെ താക്കോല്‍ ഉള്‍പ്പടെ എന്റെ കയ്യിലാണ്. അയാള്‍ അടുത്ത വീട്ടില്‍ ജോലി ചെയ്തിരുന്ന ആളാണ്. സന്തോഷേട്ടന്‍ കാണുമ്പോള്‍ കൈ കാണിക്കുന്ന പരിചയം ഉണ്ട്. സന്തോഷേട്ടന്റെ ഭാര്യയോടും മോളോടും ചോദിച്ചാല്‍ അറിയാം. സന്തോഷേട്ടന്‍ കാണുന്നവരോട് സ്‌നേഹത്തോടെ ഇടപെടുന്ന ആളാണ്. ആ ഒരു പരിചയത്തില്‍ അയാള്‍ അവിടെ വന്നു കരഞ്ഞപ്പോള്‍ ചാനലുകാര്‍ വിഡിയോ എടുത്ത് വൈറല്‍ ആക്കിയതാണ്.” എന്നാണ് സന്തോഷിന്റെ വീട്ടിലെ ജോലിക്കാരന്റെ വാക്കുകള്‍.

പത്തനംതിട്ട ഏനാത്തുണ്ടായ വാഹനാപകടത്തിലാണ് സന്തോഷ് മരണപ്പെടുന്നത്. സന്തോഷ് സഞ്ചരിച്ചിരുന്ന കാര്‍ പാഴ്‌സല്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നത് സന്തോഷായിരുന്നു. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പൊലീസ് പറഞ്ഞത്. 1982 ല്‍ പുറത്തിറങ്ങിയ ഇത് ഞങ്ങളുടെ കഥയിലൂടെയാണ് സന്തോഷ് അരങ്ങേറുന്നത്. മോഹിനിയാട്ടമാണ് ഒടുവില്‍ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ.

cake tower new
LATEST NEWS
ഇതുപോലെയൊരാള്‍ ഇനി ഉണ്ടാകില്ല’, അവതാരപ്പിറവിയുടെ മുഴുവന്‍ രൗദ്രഭാവവുമായി മെസി@39; ആശംസാപ്രവാഹം

ഇതുപോലെയൊരാള്‍ ഇനി ഉണ്ടാകില്ല’, അവതാരപ്പിറവിയുടെ മുഴുവന്‍ രൗദ്രഭാവവുമായി മെസി@39; ആശംസാപ്രവാഹം

റൊസാരിയോ തെരുവില്‍ പന്ത് കളിച്ച് നടന്ന കൊച്ച് പയ്യനില്‍ നിന്ന് എക്കാലത്തെയും മികച്ച ഫുട്‌ബോള്‍...

ആഗ്രഹം മൂത്ത് ‘ആനവണ്ടി’ എടുത്തു; പാലക്കാട് കെഎസ്ആർടിസി ബസ് മോഷ്ടിച്ച പ്രതിയുടെ കാരണം കേട്ട് ഞെട്ടി പൊലീസ്

ആഗ്രഹം മൂത്ത് ‘ആനവണ്ടി’ എടുത്തു; പാലക്കാട് കെഎസ്ആർടിസി ബസ് മോഷ്ടിച്ച പ്രതിയുടെ കാരണം കേട്ട് ഞെട്ടി പൊലീസ്

പാലക്കാട്: കെഎസ്ആർടിസി ബസ് മോഷ്ടിച്ച കേസിൽ മേപ്പറമ്പ് സ്വദേശിയായ 22-കാരൻ ഫാസിലിനെ പാലക്കാട് ടൗൺ...

ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ​ഗോളിന് വീഴ്ത്തി നോക്ക് ഔട്ട് സാധ്യത നിലനിർത്തി റോണോയുടെ പോർച്ചുഗൽ, ഇരട്ട​ഗോളുമായി തിളങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ​ഗോളിന് വീഴ്ത്തി നോക്ക് ഔട്ട് സാധ്യത നിലനിർത്തി റോണോയുടെ പോർച്ചുഗൽ, ഇരട്ട​ഗോളുമായി തിളങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ. ഡബിളടിച്ച് ക്രിസ്റ്റ്യാനോ. ഫിഫ ലോകകപ്പ് 2026-ൽ പോർച്ചുഗലിന്...