പ്രമുഖ തെന്നിന്ത്യന്‍ നടന്‍ ശരത് ബാബു അന്തരിച്ചു

May 22, 2023

seena

പ്രമുഖ തെന്നിന്ത്യന്‍ നടന്‍ ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലിരിക്കെയാണ് മരണം. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഉള്‍പ്പെടെ ഇരുന്നൂറിലധികം ചിത്രങ്ങളില്‍ ശരത് ബാബു അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ എട്ട് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

രജനികാന്ത് നായകനായ അണ്ണാമലൈ, മുത്ത് എന്നീ ചിത്രങ്ങളിലൂടെയാണ് ശരത് ബാബു ശ്രദ്ധേയനായത്. ഈ മാസം ആദ്യമാണ് ശരത് ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തെ കുറിച്ച് നേരത്തെ വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ചികിത്സയിലിരിക്കെ ശരത് ബാബു സുഖം പ്രാപിച്ചുവരികയാണെന്നും കുടുംബം അറിയിച്ചു. ഇതിനിടെയാണ് വിയോഗം.

cake tower new
LATEST NEWS
‘മോശം കാലാവസ്ഥയെന്ന വാദം പച്ചക്കള്ളം’; സർവീസുകൾ മുടങ്ങിയതിൽ സ്പൈസ് ജെറ്റിനെതിരെ രൂക്ഷവിമർശനവുമായി സിയാൽ

‘മോശം കാലാവസ്ഥയെന്ന വാദം പച്ചക്കള്ളം’; സർവീസുകൾ മുടങ്ങിയതിൽ സ്പൈസ് ജെറ്റിനെതിരെ രൂക്ഷവിമർശനവുമായി സിയാൽ

കൊച്ചി: വിമാന സർവീസുകൾ മുടങ്ങിയതിന് പിന്നാലെ കൊച്ചിയിൽ മോശം കാലാവസ്ഥയാണെന്ന് കാണിച്ച്...