പ്രകൃതിയെ തൊട്ടറിയാൻ ഏകാംഗ കാൽനടയാത്രയുമായി ശരത്ത് എടപ്പാൾ

Nov 9, 2021

തിരുവനന്തപുരം: പ്രകൃതി പ്രണയത്തെയും പാരസ്പര്യത്തെയും തൊട്ടറിയാൻ ശരത്ത് എടപ്പാൾ ഏകാംഗ കാൽനടയാത്ര തുടരുകയാണ്‌.
സെപ്തംപർ 25 ന് കാസർഗോഡ് നിന്നാരംഭിച്ച സോളോ വാക്ക് തൊള്ളായിരത്തി ഇരുപത് കിലോമീറ്റർ പിന്നിട്ട് തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് എത്തിയിരിക്കുന്നു.

ശരത്ത് പതിനാല് ജില്ലകളിലൂടെയുള്ള പ്രയാണത്തിൽ, പ്രകൃതിയെ തൊട്ടറിഞ്ഞും പുഴകളോടും പൂക്കളോടും വള്ളികളോടും മണ്ണിൽ പണിയെടുക്കുന്നവരോടും വിദ്യാർത്ഥികളോടും സംവദിച്ചു നാനാ തുറകളിലുള്ളവരുടെ ആശീർവാദം ഏറ്റുവാങ്ങി കാതങ്ങൾ കടന്നിരിക്കുന്നു.

ശരത്തിന് ഊഷ്മള സ്വീകരണമേകാനായി നവം: ഒൻപതിന് ചൊവ്വ 12 മണിക്ക് കോട്ടൻ ഹിൽ ഗവ: ഗേൾസ് ഹൈയർ സെക്കൻഡറി സ്ക്കുളിൽ ഹരിതമൈത്രി സംഗമം നടക്കുന്നു. കേരള ഗവ: ചീഫ് വിപ്പ് ഡോ: എൻ ജയരാജ് ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സന്തോഷ് കുമാർ മുഖ്യാതിഥിയാണ് .ഷാജു ഭായ് ശാന്തിനികേതൻ, എം ലീന, എ വിൻസെൻറ്, വർഗ്ഗീസ് പേരയിൽ, എം ഷരീഫ്, അബ്ദുള്ള സൽമാൻ തുടങ്ങിയവർ പങ്കെടുക്കും. അങ്കണത്തിൽ തണൽമരം നട്ടു കൊണ്ടാണ് ഹരിതമൈത്രി സംഗമത്തിന് സമാരംഭം.

ഒയിസ്ക്ക ഇൻറർനാഷണൽ, യൂസി, സെയിം, മൈൻഡ് ട്യൂൺ എക്കോ വേവ്സ്, നേച്ചറോപ്പതി & യോഗ ഫെഡറേഷൻ തുടങ്ങിയ സംഘടനകൾ ശരത്തിന് സ്വീകരണങ്ങളും താമസസൗകര്യവും ഭക്ഷണവും ഒരുക്കി .
കേരള വനം വന്യജീവി ബോർഡ് അംഗം പ്രൊഫ: ശോഭീന്ദ്രൻ, വനമിത്ര പുരസ്ക്കാര ജേതാവ് വടയക്കണ്ടി നാരായണൻ തുങ്ങിയവരുടെ നേതൃത്വത്തിൽ സംസ്ഥാന തല പരിസ്ഥിതി പ്രവർത്തകരുടെ വാട്ട്സ് കൂട്ടായ്മയാണ് സോളോ വാക്കിൻ്റെ ചാലകശക്തിയായ് വർത്തിച്ചത്.

LATEST NEWS
മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത്...