ജില്ലാ ‘സർഗ വസന്തം’ സമാപിച്ചു

Jan 8, 2024

ആറ്റിങ്ങൽ: വിസ്ഡം എജ്യുക്കേഷൻ ബോർഡിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന മദ്രസ്സകളിലെ കുട്ടികൾക്കായുള്ള ജില്ലാതല മത്സരങ്ങൾ ആറ്റിങ്ങൽ പാലാംകോണം ദാറുൽ അർഖം ക്യാമ്പസിൽ വെച്ച് നടന്നു. കിഡ്സ്, ചിൽഡ്രൻ, സബ് ജൂനിയർ, ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ഉപജില്ലാ തലത്തിൽ വിജയിച്ച മുന്നൂറോളം കുട്ടികളാണ് തങ്ങളുടെ സർഗാത്മക മികവുകളുടെ മാറ്റുരച്ചത്. വിജയികൾ ഈ മാസം മലപ്പുറം തിരൂർ ആലത്തിയൂരിൽ നടക്കുന്ന സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കും.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ മദ്രസാ കൺവീനർ സഫീർ കുളമുട്ടം അദ്ധ്യക്ഷത വഹിച്ചു. വർക്കല ബ്ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.അക്ബർ, ഷറഫുദ്ദീൻ പാലാംകോണം, ഹാറൂൺ വള്ളക്കടവ്, അബുൽ മനാഫ് എന്നിവർ സംസാരിച്ചു, ഫഹദ് ബഷീർ, ഷഹീർ പെരുമാതുറ, സജീർ പൂന്തുറ, സെയ്ദ്ഖാൻ നേമം, അൽ ഫഹദ് പൂന്തുറ, നിസാർ കവലയൂർ എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.

LATEST NEWS