ചിറയിൻകീഴിന്റെ സ്വന്തം ശാർക്കര പച്ചരി വിപണിയിലിറങ്ങി

Jul 4, 2023

ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തിലെ കൃഷിഭവന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശാർക്കര കൃഷിക്കൂട്ടം ശാർക്കര പച്ചരി എന്ന അരി ഉത്‌പന്നം തയ്യാറാക്കി വിപണിയിലെത്തിച്ചു. ഇതിന്റെ ഔദ്യോഗിക വിപണനോദ്ഘാടനവും ബ്രാൻഡ് പ്രകാശനവും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി നിർവഹിച്ചു.

ഒരു കൃഷിഭവൻ ഒരു ഉത്പന്നം എന്ന സംസ്ഥാന കൃഷിവകുപ്പിന്റെ വിഭാവനപ്രകാരമാണ് ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്ത് ഉത്പന്നം വിപണിയിലിറക്കിയത്. ചിറയിൽ പാടശേഖരത്തിൽ കെ.എസ്.പ്രകാശ് കൃഷിചെയ്തെടുത്ത പച്ചനെല്ല് കുത്തിയെടുത്ത് വത്സല, സുജാത, ശ്രീദേവി, ജീവ, സിന്ധു, സൂര്യ തുടങ്ങിയവർ ചേർന്ന് രൂപവത്കരിച്ച ശാർക്കര കൃഷിക്കൂട്ടമാണ് ശാർക്കര പച്ചരിയുടെ പിന്നിലുള്ളത്. കൃഷി അസിസ്റ്റന്റ് കാർത്തിക ജെ.എസ്. ആണ് പ്രോജക്ട് കോ-ഓർഡിനേറ്റർ.

പഞ്ചായത്തിൽ നടന്ന പച്ചരി ബ്രാൻഡ് പ്രകാശനച്ചടങ്ങിൽ വൈസ് പ്രസിഡന്റ് ആർ.സരിത, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി.ബിജു, സെക്രട്ടറി എസ്.ബിന്ദുലേഖ, കൃഷി ഓഫീസർ എസ്.ജയകുമാർ, അസി. കൃഷി ഓഫീസർ എസ്.അനിൽകുമാർ, പെസ്റ്റ് സ്കൗട്ട് ഗുരുദത്ത്, കാർഷിക വികസന സമിതി അംഗം രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു

cake tower new
LATEST NEWS
സീനിയോറിറ്റി പരിഗണിച്ചില്ല! രാഹുൽ ഗാന്ധിയെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല; മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

സീനിയോറിറ്റി പരിഗണിച്ചില്ല! രാഹുൽ ഗാന്ധിയെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല; മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ചുകൊണ്ടുള്ള ഹൈക്കമാൻഡ്...

വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി കവര്‍ച്ച; കരസേനാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലംഗസംഘം പിടിയില്‍

വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി കവര്‍ച്ച; കരസേനാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലംഗസംഘം പിടിയില്‍

ഡല്‍ഹി: ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ...