ഡിവൈഎഫ്‌ഐയുടെ സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിന് ക്ഷണം

Feb 19, 2025

ഡല്‍ഹി: ഡിവൈഎഫ്‌ഐ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിന് ക്ഷണം. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എംപി, സംസ്ഥാന സെക്രട്ടറി വി കെ സനോജ് എന്നിവര്‍ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് തരൂരിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്.

തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ മാര്‍ച്ച് 1,2 തിയതികളിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തു ആദ്യമായാണ് ഒരു യുവജന സംഘടന സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവല്‍ നടത്തുന്നതെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

LATEST NEWS
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി: ആക്രി വില്‍പ്പനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി: ആക്രി വില്‍പ്പനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗനിര്‍ണയത്തിനായി അയച്ച ശരീരഭാഗങ്ങള്‍...