ശശി തരൂരിന് 56.06 കോടിയുടെ സ്വത്തുക്കൾ; 19 ബാങ്ക് അക്കൗണ്ട്, 2 കാറുകൾ

Apr 4, 2024

seena

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനു ആകെ 56.06 കോടി രൂപ മൂല്യമുള്ള സ്വത്തുവകകൾ. നാമ നിർദ്ദേശ പത്രികയിലാണ് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയത്.

19 ബാങ്ക് അക്കൗണ്ടുകളിലും ഓഹരി- ബോണ്ടുകളിലുമടക്കം 49.31 കോടി രൂപയുടെ നിക്ഷേപമുണ്ട്. 32 ലക്ഷം വിലയുള്ള 534 ​ഗ്രാം സ്വർണം, 22.68 ലക്ഷം വിലയുള്ള രണ്ട് കാറുകളുമുണ്ട്. 6.75 കോടി രൂപയുടെ ഭൂസ്വത്തുക്കൾ. പാലക്കാട് ചിറ്റൂർ ഇലവൻചേരി വില്ലേജിൽ 1.56 ലക്ഷം വിലയുള്ള കൃഷി ഭൂമിയും തിരുവനന്തപുരം ശാസ്തമം​ഗലത്ത് 6.2 കോടി വിലയുള്ള 25.86 സെന്റ് കാർഷികേതര ഭൂമിയുമുണ്ട്. വഴുതക്കാട്ട് 52.38 ലക്ഷം രൂപ മൂല്യമുള്ള ഫ്ലാറ്റും തരൂരിനുണ്ട്. കട ബാധ്യതകളില്ല. കൈവശം സൂക്ഷിക്കുന്നത് 36,000 രൂപ.

cake tower new
LATEST NEWS
ചിറയിന്‍കീഴ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കേണ്ട; കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം

ചിറയിന്‍കീഴ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കേണ്ട; കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം

കൊല്ലം: ചിറയിന്‍കീഴില്‍ എംഎല്‍എയും പ്രാദേശിക നേതാക്കളും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയില്‍...

‘മനുഷ്യന്മാര്‍ക്ക് എത്ര കിട്ടിയാലും മതിയാകാത്ത ഒരേ ഒരു സാധനം പണമാണ്’; രാധയുമായുള്ള പ്രശ്നത്തെക്കുറിച്ച് അംബിക

‘മനുഷ്യന്മാര്‍ക്ക് എത്ര കിട്ടിയാലും മതിയാകാത്ത ഒരേ ഒരു സാധനം പണമാണ്’; രാധയുമായുള്ള പ്രശ്നത്തെക്കുറിച്ച് അംബിക

കഴി‍ഞ്ഞ ദിവസമാണ് നടി അംബികയ്ക്കെതിരെ സഹോദരി രാധ സാമ്പത്തിക തട്ടിപ്പ് പരാതി നൽകിയത്. അഞ്ചു...