വിസ കാലാവധി കഴിഞ്ഞോ? രാജ്യം വിട്ടുപോകാത്തവര്‍ക്ക് 50,000 റിയാല്‍ വരെ പിഴ, മുന്നറിയുപ്പുമായി സൗദി അറേബ്യ

Jul 14, 2026

seena

റിയാദ്: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ നിയമം ലംഘിച്ച് കഴിയുന്ന വിദേശികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കടുപ്പിച്ച് സൗദി അറേബ്യ. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാത്തവര്‍ക്ക് 50,000 റിയാല്‍ വരെ പിഴയും ആറ് മാസം വരെ തടവും ഇതിനുപുറമെ നാടുകടത്തലും നേരിടേണ്ടിവരുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധനകളും തുടര്‍നടപടികളും കര്‍ശനമായി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

താമസം, തൊഴില്‍, അതിര്‍ത്തി സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാന്‍ സ്വദേശികളായ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം അഭ്യര്‍ഥിച്ചു. രാജ്യത്തിന്റെ സുരക്ഷയും നിയമവ്യവസ്ഥയും സംരക്ഷിക്കുന്നതിന് എല്ലാവരുടെയും സഹകരണം അത്യാവശ്യമാണെന്നും നിയമലംഘകര്‍ക്ക് അഭയം നല്‍കുകയോ സഹായിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദിയിലെത്തുന്ന പ്രവാസികളുടെ വിസാ കാലാവധി കഴിഞ്ഞിട്ടും നിയമപ്രകാരം റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ യാത്രാവിവരങ്ങള്‍ യഥാസമയം അധികൃതരെ അറിയിക്കാത്ത സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും കടുത്ത നടപടിയുണ്ടാകുമെന്ന് പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ താമസം, തൊഴില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹകരണവും മന്ത്രാലയം തേടിയിട്ടുണ്ട്.

നിയമലംഘകരെക്കുറിച്ചുള്ള വിവരങ്ങള്‍ മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവടങ്ങളിലുള്ളവര്‍ 911 എന്ന നമ്പറിലും, രാജ്യത്തി?െന്റ മറ്റു ഭാഗങ്ങളിലുള്ളവര്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് അധികൃതരെ അറിയിക്കേണ്ടതാണ്.

cake tower new
LATEST NEWS
‘മുഖം ഒഴിവാക്കി എന്റെ ശരീരഭാഗം മാത്രം പകർത്തി’; മന്ത്രി ബിന്ദു കൃഷ്ണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

‘മുഖം ഒഴിവാക്കി എന്റെ ശരീരഭാഗം മാത്രം പകർത്തി’; മന്ത്രി ബിന്ദു കൃഷ്ണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾ നേരിടുന്ന കടുത്ത സൈബർ അക്രമണങ്ങൾക്കും സ്വകാര്യതയിലേക്കുള്ള...

ഒരു കോടിയുടെ ഒന്നാം സമ്മാനം മാനന്തവാടിയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഒന്നാം സമ്മാനം മാനന്തവാടിയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു....