ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കലിലെ യു പി വിഭാഗം സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വേങ്ങോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഫാർമസിയിൽ മെഡിസിൻ റാക്ക് സംഭാവന നൽകി. പ്രസ്തുത യോഗത്തിൽ സ്കൂൾ പി ടി എ പ്രസിഡന്റ് വി മധുസൂദനൻ നായർ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ജസ്സി ജലാൽ സ്വാഗതം പറയുകയും, യു പി വിഭാഗം സയൻസ് ക്ലബ് കൺവീനർ അശ്വതി ബി എസ് പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. മഞ്ഞമല ബ്ലോക്ക് മെമ്പർ നയന വി ബി ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുടവൂർ വാർഡ് മെമ്പർ എം. എസ് ഉദയകുമാരി മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ എച്ച് എം സുജിത്ത് എസ്, വേങ്ങോട് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ സോണി രാജ്, പിടിഎ അംഗം ഷമികുമാർ എസ്, എച്ച് എസ് വിഭാഗം സ്റ്റാഫ് സെക്രട്ടറി സിന്ധു കുമാരി ഐ എസ് എന്നിവർ ആശംസ അറിയിച്ചു. വേങ്ങോട് പി എച്ച് സി ഫാർമസിസ്റ്റ് ശ്രീജ എസ് യോഗത്തിന് നന്ദി അറിയിച്ചു.
യു പി വിഭാഗം സീനിയർ അസിസ്റ്റന്റ് കലാ കരുണാകരൻ, യു പി വിഭാഗം സ്റ്റാഫ് സെക്രട്ടറി സരിത ആർ എസ്, ഷബിമോൻ എസ് എൻ, പി ടി എ അംഗം അരുണാ റാണി ജി ആർ, എസ് എം സി അംഗം വിനയ് എം എസ് എന്നിവർ സന്നിഹിതരായിരുന്നു.


















