ആലംകോട് ഗവ: ഹയർ സെക്കന്ററി സ്കൂളിലെ പഴക്കം ചെന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുകളിലത്തെ സൺ ഷെയിഡ് പൊട്ടിയതുമായി ബന്ധപ്പെട്ട അറ്റകുറ്റ പണികൾ യുദ്ധകാല അടിസ്ഥാനത്തിൽ ആരംഭിക്കുവാൻ ഒ എസ് അംബിക എം എൽ എ നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം ഫയർ ഫോഴ്സ് സംഘവുമായി എത്തിയ എം എൽ എ കേടുപാടുകൾ നേരിട്ടുകണ്ട് മനസിലാക്കുകയും ഉദ്ദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ഉണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ കരാറുകാരനെ ചുമതലപ്പെടുത്തി ഒരാഴ്ചക്കകം കേടുപാടുകൾ പരിഹരിക്കുവാനും തീരുമാനമായി.
തൽക്കാലം മറ്റു കെട്ടിടങ്ങളിൽ കുട്ടികളെ പ്രവേശിപ്പിച്ച് അദ്ധ്യായനം നടത്തുവാൻ എംഎൽഎ നിർദ്ദേശം നൽകി.
പഴയ കെട്ടിടം അറ്റകുറ്റപണികൾ പൂർത്തീകരിച്ച് ഫിറ്റ്നസ് ലഭിച്ച ശേഷം ഉപയോഗിച്ചാൽ മതിയെന്നും രക്ഷിതാക്കൾക്ക് യാതൊരു ആശങ്ക വേണ്ടന്നും സർക്കാർ ഒപ്പം ഉണ്ടെന്നും എംഎൽഎ ഉറപ്പു നൽകി.