മുഖം മിനുക്കി ആലംകോട് ഗവ: എൽപിഎസ്

Oct 31, 2021

പ്രവേശനോത്സവത്തിന് ഒന്നാം ക്ലാസ്സുകർക്ക് ഇരിപ്പിടമില്ലാതിരുന്ന സാഹചര്യത്തിൽ സുമനസ്സുകളുടെ സഹായത്തോടെ ആലംകോട് ഗവ: എൽപിഎസിൽ സ്റ്റഡി ടേബിളും കസേരകളും ലഭിച്ചു. പുതുതായി ചാർജ്ജെടുത്ത ഹെഡ്മിസ്ട്രസ് റീജാ സത്യനും ,അദ്ധ്യാപകരും , മുൻ എച്ച് എം സോഫിയയും കൗൺസിലർ നജാമിൻ്റെയും നേതൃത്വത്തിൽ നാട്ടുകാരോട് സഹായം അഭ്യർത്ഥിച്ചിരുന്നു . ഹൈമ ജുവല്ലറി, പേപ്പർമാർട്ട്, അറേബ്യൻ ജുവല്ലറി, അക്ബർ ഷാ, ഇബ്രാഹിം, ഡ്യൂറോ ഫർണിച്ചർ എന്നിവരാണ് ആദ്യഘട്ടത്തിൽ സ്കൂളിന് സൗകര്യമൊരുക്കിയത് . ആലംകോട് ഗവ.എൽ പി എസ്സിൻ്റെ പഴയ പ്രതാപം വീണ്ടെടുത്ത് ജില്ലയിലെ ആദ്യ സ്ഥാനം ഉറപ്പിക്കുകയാണ് അധ്യാപകരുടെ ലക്ഷ്യമെന്ന് പ്രഥമാധ്യാപിക റീജ സത്യൻ പറയുന്നു.

ആവശ്യങ്ങൾ ഏറെയുണ്ട് അതിനായി ഉദാരമതികളായ നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും മികച്ച പിൻതുണ കിട്ടുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ.

LATEST NEWS
കഴിഞ്ഞ വര്‍ഷം മാത്രം കുടിച്ച് തീര്‍ത്ത് 19 കോടി രൂപയുടെ മദ്യം, സംസ്ഥാന സര്‍ക്കാരിന് കിട്ടിയത് 14 കോടി നികുതി

കഴിഞ്ഞ വര്‍ഷം മാത്രം കുടിച്ച് തീര്‍ത്ത് 19 കോടി രൂപയുടെ മദ്യം, സംസ്ഥാന സര്‍ക്കാരിന് കിട്ടിയത് 14 കോടി നികുതി

കൊച്ചി: 2024-25 സാമ്പത്തികവര്‍ഷം സംസ്ഥാനത്ത് വിറ്റത് 19,561.85 കോടി രൂപയുടെ മദ്യം. ബിയറും...