നെൽകൃഷിയിൽ വിജയഗാഥ തുടരാൻ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ

Aug 11, 2022

seena

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ഏഴാം വർഷവും നെൽകൃഷിയിൽ വിജയഗാഥ തുടരാൻ വയലൊരുക്കി ഞാറുനട്ടു. ഇടയ്ക്കോട് കട്ടയിൽകോണം ഏലായിലാണ് കേഡറ്റുകൾ നെൽകൃഷി നടത്തുന്നത്. ഉമ ഇനത്തിൽപ്പെട്ട നെൽ വിത്താണ് കൃഷിക്കുപയോഗിച്ചത്. തരിശ് കിടന്ന 60 സെന്റ് പാടം ഏഴു വർഷം മുൻപ് സ്കൂളിന്റെ നേതൃത്വത്തിൽ ഏറ്റെടുക്കുകയായിരുന്നു. ഈ വർഷത്തെ ഞാറുനടീലിന്റെ ഉദ്ഘാടനം സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് റ്റി.എൽ. പ്രഭൻ നിർവ്വഹിച്ചു. കമ്യൂണിറ്റി പോലീസ് ഓഫീസർ എൻ. സാബു, കേഡറ്റുകൾ എന്നിവർ സംബന്ധിച്ചു.

cake tower new
LATEST NEWS