ആറ്റിങ്ങൽ: കെഎസ്‌ആർടിസി ജീവനക്കാരന്റെ ഇരുചക്ര വാഹനം മോഷണം പോയതായി പരാതി കീഴാറ്റിങ്ങൽ സ്വദേശിയും വെഞ്ഞാറമൂട് ഡിപ്പോയിലെ കൺട്രോളിങ് ഇൻസ്പെക്ടറുമായ അജിത്ത് കുമാറിൻ്റെ KL 16 V 1827 യമഹ ഫാസിനോ എന്ന ഇരുചക്ര വാഹനമാണ് കെഎസ്ആർടിസിയുടെ ആറ്റിങ്ങൽ ഡിപ്പോയിൽ വച്ച് കഴിഞ്ഞ ദിവസം മോഷണം പോയത്.
എല്ലാ ദിവസവും തന്റെ ഇരുചക്ര വാഹനം ആറ്റിങ്ങൽ ഡിപ്പോയിൽ വെച്ചശേഷം കെഎസ്ആർടിസി ബസ്സിലാണ് അജിത് കുമാർ ജോലിസ്ഥലമായ വെഞ്ഞാറമൂട്ടിൽ പോകുന്നത് പതിവ് പോലെ കഴിഞ്ഞ ദിവസം രാവിലെ ആറ്റിങ്ങൽ ഡിപ്പോയിൽ വാഹനം വെച്ച ശേഷം ജോലിക്ക് പോയിരുന്നു. ജോലി കഴിഞ്ഞു വൈകുന്നേരം മടങ്ങി എത്തുകയും പാർക്ക് ചെയ്തിരുന്നിടത്ത് വാഹനം കാണാതാവുകയുമായിരുന്നു. തുടർന്ന് പരിസര പ്രദേശങ്ങളിൽ എല്ലാം തിരിച്ചിൽ നടത്തിയെങ്കിലും വാഹനം കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് അജിത് കുമാർ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി.

















