കുട്ടികളിലെ സ്വഭാവരൂപീകരണത്തിനും സാമൂഹ്യ ഇടപെടലിനും ശ്രദ്ധേയ പങ്കുവഹിക്കുന്ന ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിൻറെ 76-ാം സ്ഥാപകദിനം വിപുലമായ പരിപാടികളോടെ ആറ്റിങ്ങൽ ജില്ലാ അസോസിയേഷനിൽ നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സമാഹരിച്ചതും കുട്ടികൾ നിർമ്മിച്ചതുമായ സ്റ്റാർഫുകളും വൂഗിളുകളും ഗാഡ്ജറ്റുകളും ചേർന്ന പ്രദർശന മത്സരത്തിൽ ഒട്ടേറെ സ്കൂളുകൾ പങ്കെടുത്തു. അമ്പതിൽ പരം സ്കൗട്ടിംഗ് പുസ്തകങ്ങളുടെ പ്രദർശനവും ശ്രദ്ധേയമായി. ആറ്റിങ്ങൽ CSI EMHSS പ്രദർശനത്തിൽ ഒന്നാംസ്ഥാനം നേടി. നഗരൂർ ശ്രീശങ്കര വിദ്യാപീഠം, ആറ്റിങ്ങൽ നവഭാരത് HSS എന്നിവ രണ്ടാംസ്ഥാനത്തെത്തി.
സ്കൗട്ടിംഗ് പ്രചരണാർത്ഥം ആറ്റിങ്ങൽ നഗരത്തിലെ ഓട്ടോറിക്ഷകളിൽ സ്റ്റിക്കറുകൾ പതിച്ചു. വിവിധ ഓഫീസുകളിലും വ്യാപാരസ്ഥാപനങ്ങളിലും പതാകദിന സ്റ്റാമ്പുകൾ വിതരണം ചെയ്തു. ലീഡർ ട്രെയിനർ ജി.സുന്ദരേശൻ കേക്ക് മുറിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി ഒ.ബി.ഷാബു സ്ഥാപകദിന സന്ദേശം നൽകി. ജില്ലാ കമ്മീഷണർ എ.ആർ സ്കൗട്ട് എസ്.സതീഷ് കുമാർ, എസ്. ശൈലു, എസ് .ഹരിശങ്കർ, ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി.



















