പച്ചക്കറി വിത്തുകൾ കൈമാറിക്കൊണ്ട് കേരളപിറവി ദിനം ആചരിച്ച് ആറ്റിങ്ങൽ നഗരസഭ

Nov 1, 2021

 

ആറ്റിങ്ങൽ: പരമ്പരാഗത കാർഷിക സംസ്കൃതി ഓർമ്മപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 65-ാം മത് കേരളപിറവി ദിനാഘോഷത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തത്. നഗരസഭാങ്കണത്തിൽ വച്ച് നടന്ന പരിപാടിയിൽ അത്യുൽപ്പാദന ശേഷിയുള്ള 7 ഇനം പച്ചക്കറി വിത്തുകൾ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി മറ്റ് ജനപ്രതിനിധികൾക്ക് കൈമാറി. കൂടാതെ പട്ടണത്തിലെ പൗരാവലിക്ക് വേണ്ടി കേരളപിറവി ദിന സന്ദേശവും ചെയർപേഴ്സൺ കൈമാറി. ഒരു കാലത്ത് വിവിധ തരം കൃഷിയുടെ ഈറ്റില്ലമായിരുന്ന കേരളം പാശ്ചാത്യ സംസ്കാരത്തെ വരവേറ്റപ്പോൾ കൃഷിയിടങ്ങളും പാടശേഖരങ്ങളും പെട്ടെന്ന് അപ്രത്യക്ഷമായി. അത് ഒരു വൈകല്യമായ സംസ്കാരത്തിന് രൂപം നൽകി. എന്നാൽ സംസ്ഥാന സർക്കാരും നഗരസഭയും നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലൂടെ കാർഷിക അവബോധം വീണ്ടും പുനർസൃഷ്ടിക്കാൻ സാധിച്ചു. വിദ്യാലയങ്ങളിലൂടെ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് അറിവ് പകർന്നു നൽകാനും കാർഷികവൃത്തി ശീലമാക്കിയെടുക്കാനും കഴിഞ്ഞു. ഇതിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 28 ഹെക്ടർ തരിശ് ഭൂമി കണ്ടെത്തി കൃഷി ചെയ്യാനും, തരിശ് നിലങ്ങളിൽ പതിറ്റാണ്ടുകൾക്ക് ശേഷം പൊന്ന് വിളയിക്കാനും സാധിച്ചു. വൈസ് ചെയർമാൻ ജി.തുസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.നജാം, എസ്.ഷീജ, ഗിരിജ ടീച്ചർ, കൗൺസിലർ എസ്.സന്തോഷ്, കുടുംബശ്രീ അധ്യക്ഷ എ.റീജ, കൃഷി ഓഫീസർ വി.എൽ. പ്രഭ തുടങ്ങിയവർ ആശംസ സന്ദേശം പങ്കുവച്ചു.

LATEST NEWS
കോവളം തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കുന്നതിടെ സിവിൽ ഡിഫൻസ് ജീവനക്കാർക്ക് അസ്വസ്ഥത, ചികിത്സ തേടി

കോവളം തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കുന്നതിടെ സിവിൽ ഡിഫൻസ് ജീവനക്കാർക്ക് അസ്വസ്ഥത, ചികിത്സ തേടി

തിരുവനന്തപുരം: കൊച്ചിയുടെ പുറം കടലിൽ മുങ്ങിയ എംഎസ് സി എൽസ 3 ചരക്ക് കപ്പലിലുള്ള കണ്ടെയ്നറിനൊപ്പം...

വിവാഹ ചടങ്ങുകളിലും സര്‍ക്കാര്‍ പരിപാടികളിലും പ്ലാസ്റ്റിക് വേണ്ട; ഒക്ടോബര്‍ രണ്ടു മുതല്‍ നിരോധനം നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്

വിവാഹ ചടങ്ങുകളിലും സര്‍ക്കാര്‍ പരിപാടികളിലും പ്ലാസ്റ്റിക് വേണ്ട; ഒക്ടോബര്‍ രണ്ടു മുതല്‍ നിരോധനം നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹ ചടങ്ങുകളിലും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്...