ഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആശുപത്രിയില്‍. എയിംസിന്റെ പ്രൈവറ്റ് വാര്‍ഡിലാണ് നിര്‍മ്മല സീതാരാമനെ പ്രവേശിപ്പിച്ചത്. ഉച്ചയോടെയാണ് ധനമന്ത്രിയെ ആശുപത്രിയിലെത്തിച്ചത്. നിര്‍മ്മല സീതാരാമന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിയുടെ ചികിത്സയ്ക്കായി മികച്ച ചികിത്സാ സൗകര്യങ്ങളാണ് ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്. രോഗ വിവരം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.


















