കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും തിരുവനന്തപുരം ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റിയും സംയുകതമായി ആരോഗ്യവകുപ്പിലെ ഡോക്ടർമാർക്കായി മെഡിക്കോലീഗൽ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. തിരുവനന്തപുരത്തുള്ള കെ ജി എം ഒ എ ഹെഡ് ക്വാർട്ടേഴ്സിൽ ആണ്
കെജിഎംഒ എ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ.പദ്മപ്രസാദ് അധ്യക്ഷനായിരുന്ന സെമിനാർ കെജിഎംഒഎ സൗത്ത് സോൺ ജോയിന്റ് സെക്രട്ടറി ഡോ. അരുൺ. എ. ജോൺ ഉദ്ഘാടനം ചെയ്തു. സീനിയർ സിവിൽ ജഡ്ജും തിരുവനന്തപുരം ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ ഷംനാദ് മുഖ്യപ്രഭാഷാണവും ക്ലാസും നയിച്ചു.
കെ ജി എം ഒ എ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. സുനിത. എൻ. സ്വാഗതവും താലൂക്ക് കൺവീനർ ഡോ. ആദർശ് നന്ദിയും രേഖപെടുത്തി. മുതിർന്ന സംസ്ഥാന സമിതി അംഗമായ ഡോ. ജോസഫ് ഗോമസ് ആശംസകൾ രേഖപ്പെടുത്തി. സർവീസ് സംബന്ധമായ കാര്യങ്ങൾ അനായാസം നിർവ്വഹിക്കാൻ വേണ്ട പിന്തുണയും മാർഗ്ഗ നിർദ്ദേശങ്ങളും നൽകുവാൻ ഉതകുന്ന കൂടുതൽ പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് കെ ജി എം ഒ എ തിരുവനന്തപുരം ജില്ലാ നേതൃത്വം അറിയിച്ചു.