എണ്ണവില നൂറ് ഡോളറില്‍ താഴെ, സെന്‍സെക്‌സ് 900 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

May 25, 2026

മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ത്തിന് അയവ് വരുമെന്ന പ്രതീക്ഷ ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. സെന്‍സെക്‌സ് 900 പോയിന്റ് ആണ് ഉയര്‍ന്നത്. നിഫ്റ്റി 24000 എന്ന സൈക്കോളജിക്കല്‍ ലെവലിന് അരികില്‍ എത്തി.

അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ ഉടന്‍ നിലവില്‍ വരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നത്. ഇതിന്റെ ഫലമായി എണ്ണവില ഗണ്യമായി കുറഞ്ഞു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 97 ഡോളറായാണ് താഴ്ന്നത്.5.48 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. എണ്ണവില കുറഞ്ഞതാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചതെന്ന് വിപണി വിദഗ്ധര്‍ പറഞ്ഞു.

അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതിന് പിന്നാലെ അമേരിക്കന്‍ വിപണിയും ഏഷ്യന്‍ വിപണിയും നേട്ടം ഉണ്ടാക്കിയിരുന്നു. ഇതും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചു. പ്രധാനമായി ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് നേട്ടം സ്വന്തമാക്കിയത്. അതേസമയം ടിസിഎസ് വലിയ ഇടിവ് നേരിട്ടു.

അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. ഡോളറിനെതിരെ 35 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 95.35ലേക്കാണ് രൂപ തിരിച്ചുകയറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ 96 കടന്ന് രൂപ കൂപ്പുകുത്തിയിരുന്നു. എണ്ണവില കുറഞ്ഞത് തന്നെയാണ് രൂപയ്ക്ക് കരുത്തായത്.

cake tower new
LATEST NEWS
പെട്രോള്‍, ഡീസല്‍ വില ഇനിയും കൂടും? ചങ്കിടിപ്പോടെ ജനം; രണ്ടാഴ്ചയ്ക്കുള്ളിലെ വര്‍ധിപ്പിച്ചത് നാലാം തവണ

പെട്രോള്‍, ഡീസല്‍ വില ഇനിയും കൂടും? ചങ്കിടിപ്പോടെ ജനം; രണ്ടാഴ്ചയ്ക്കുള്ളിലെ വര്‍ധിപ്പിച്ചത് നാലാം തവണ

ഇന്ത്യയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നാലാം തവണയും ഇന്ധനവില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ക്രൂഡ് ഓയില്‍...

ആ ഷൂ ലെയ്‌സ് ആരുടേത്?, വെണ്ണിയോട് വയോധികയുടെ കൊലപാതകം കവര്‍ച്ചയ്ക്കിടെ; ആഭരണങ്ങള്‍ നഷ്ടപ്പെട്ടു

ആ ഷൂ ലെയ്‌സ് ആരുടേത്?, വെണ്ണിയോട് വയോധികയുടെ കൊലപാതകം കവര്‍ച്ചയ്ക്കിടെ; ആഭരണങ്ങള്‍ നഷ്ടപ്പെട്ടു

കല്‍പ്പറ്റ: വയനാട് വെണ്ണിയോട് വയോധികയുടെ കൊലപാതകം മോഷണശ്രമത്തിനിടെ എന്ന് ഉറപ്പിച്ച് പൊലീസ്. 80...

‘താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധം’; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

‘താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധം’; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഹൈസ്‌കൂൾ വരെയുള്ള പൊതുവിദ്യാലയങ്ങളിലെ താൽക്കാലിക അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ്...