ബാങ്കുകളുടെ വായ്പ വളര്‍ച്ചയില്‍ പ്രതീക്ഷ, എണ്ണവില 72 ഡോളറില്‍; സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു

Jul 6, 2026

seena

ഡല്‍ഹി: ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്.

കമ്പനികളുടെ ഒന്നാം പാദ ഫലങ്ങള്‍ ഈ മാസം പുറത്തുവരും. ഇതിനകം പുറത്തുവന്ന ചില ബാങ്കുകളുടെ ത്രൈമാസ കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ് എന്ന വിലയിരുത്തലാണ് വിപണിയില്‍ പ്രതിഫലിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും ആക്‌സിസ് ബാങ്കിന്റെയും കൊട്ടക് മഹീന്ദ്രയുടെയും വായ്പ വളര്‍ച്ചയില്‍ ഉണ്ടായ വര്‍ധനയാണ് വിപണിക്ക് പ്രതീക്ഷ നല്‍കുന്നത്. കൂടാതെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 72 ഡോളറില്‍ നില്‍ക്കുന്നതും ഒരു അനുകൂല സാഹചര്യമായാണ് വിപണി കാണുന്നത്.

ഇതിന് പുറമേ വിദേശ നിക്ഷേപകരുടെ ഇന്ത്യന്‍ വിപണിയിലുള്ള വിശ്വാസം വര്‍ധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 1355 കോടി മൂല്യമുള്ള ഓഹരികളാണ് ഇവര്‍ വാങ്ങിക്കൂട്ടിയത്. പ്രധാനമായി എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ഭാരത് ഇലക്ട്രോണിക്‌സ് എന്നിവയാണ് നേട്ടം സ്വന്തമാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ് എന്നിവ നഷ്ടം നേരിട്ടു.

cake tower new
LATEST NEWS
‘ഓപ്പറേഷന്‍ ത്രാള്‍’ ആര്‍എസ്എസ് അനുഭാവ ചിത്രമെന്ന് അധിക്ഷേപം; അജയന്‍ അടാട്ടിന് മറുപടിയുമായി രതീഷ് വേഗ

‘ഓപ്പറേഷന്‍ ത്രാള്‍’ ആര്‍എസ്എസ് അനുഭാവ ചിത്രമെന്ന് അധിക്ഷേപം; അജയന്‍ അടാട്ടിന് മറുപടിയുമായി രതീഷ് വേഗ

ജയസൂര്യ നായകനായ പുതിയ ചിത്രമാണ് ഓപ്പറേഷന്‍ ത്രാള്‍. വലിയ താരനിരയുമായെത്തുന്ന സിനിമയുടെ സംവിധാനം...

ലൈഫ് ഭവന പദ്ധതിയുടെ അരക്കോടി തട്ടി, പണം ബന്ധുക്കളുടെ അക്കൗണ്ടിലേക്ക്; സര്‍ക്കാര്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍

ലൈഫ് ഭവന പദ്ധതിയുടെ അരക്കോടി തട്ടി, പണം ബന്ധുക്കളുടെ അക്കൗണ്ടിലേക്ക്; സര്‍ക്കാര്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍

പത്തനംതിട്ട: രണ്ടു പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ 50 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടത്തിയ...

ചികിത്സ തേടിയെത്തിയ രോഗിയോട് കയര്‍ത്ത് സംസാരിച്ച സംഭവം: ഡോക്ടര്‍ക്കെതിരെ നടപടി, സ്ഥലംമാറ്റി

ചികിത്സ തേടിയെത്തിയ രോഗിയോട് കയര്‍ത്ത് സംസാരിച്ച സംഭവം: ഡോക്ടര്‍ക്കെതിരെ നടപടി, സ്ഥലംമാറ്റി

കൊല്ലം: ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ കൊട്ടാരക്കര താലൂക്ക്...