ഇടിമിന്നലില്‍ സെര്‍വര്‍ തകര്‍ന്നു; ഇന്നത്തെ എംജി, കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Oct 23, 2026

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. ഇടിമിന്നലില്‍ സെര്‍വര്‍ തകരാറാലയതിന് പിന്നാലെയാണ് പരീക്ഷകള്‍ മാറ്റിവച്ചത്. നേരത്തെ കാലിക്കറ്റ് സര്‍വകലാശാലയും വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു.

കാലാവസ്ഥ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം നേരിട്ട സാങ്കേതിക തടസ്സങ്ങളാലാണ് കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ മാറ്റിവെച്ചത്. അതേസമയം വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ഇന്റേണല്‍, പ്രാക്റ്റിക്കല്‍, വൈവ വോസി പരീക്ഷകള്‍ക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടത്തുമെന്നും കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ അറിയിച്ചു.

LATEST NEWS
കേരള ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ ഇന്ന് ചുമതലയേല്‍ക്കും; രാജ്ഭവനില്‍ മാംസാഹാരത്തിന് വിലക്ക്; വിവാദം

കേരള ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ ഇന്ന് ചുമതലയേല്‍ക്കും; രാജ്ഭവനില്‍ മാംസാഹാരത്തിന് വിലക്ക്; വിവാദം

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ ഇന്ന് ചുമതലയേല്‍ക്കും. ഇന്ന്...

സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ എത്തുമോ?, ഒറ്റയടിക്ക് 1400 രൂപ കുറഞ്ഞു; രണ്ടാഴ്ചക്കിടെ 7000 രൂപയുടെ ഇടിവ്

സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ എത്തുമോ?, ഒറ്റയടിക്ക് 1400 രൂപ കുറഞ്ഞു; രണ്ടാഴ്ചക്കിടെ 7000 രൂപയുടെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1400 രൂപയാണ് കുറഞ്ഞത്....