മാര്‍ച്ച് മുതല്‍ പിജി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി

Feb 27, 2023

seena

തിരുവനന്തപുരം: മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളിലെ രണ്ടാം വര്‍ഷ പിജി ഡോക്ടര്‍മാരെ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലേക്കാണ് നിയമിക്കുന്നത്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിബന്ധനയനുസരിച്ച് പിജി വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിന്റെ ഭാഗമായാണ് ഇവരെ വിന്യസിക്കുന്നത്.

ആകെ 1382 പിജി ഡോക്ടര്‍മാരെയാണ് വിവിധ ആശുപത്രികളിലേക്ക് നിയമിക്കുന്നത്. 9 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേയും ആര്‍സിസിയിലേയും 19 സ്വകാര്യ മെഡിക്കല്‍ കോളേജുകളിലേയും പിജി ഡോക്ടര്‍മാര്‍ ഇതിലുള്‍പ്പെടും. 3 മാസം വീതമുള്ള 4 ഗ്രൂപ്പുകളായിട്ടാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. പരമാവധി അതത് ജില്ലകളിലെ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള പിജി ഡോക്ടര്‍മാരെയാണ് നിയമിക്കുന്നത്.

മെഡിക്കല്‍ കോളേജുകളില്ലാത്ത ജില്ലകളില്‍ മറ്റ് ജില്ലകളില്‍ നിന്നും വിന്യസിക്കും. 100 കിടക്കകള്‍ക്ക് മുകളില്‍ വരുന്ന താലൂക്കുതല ആശുപത്രികള്‍ മുതലുള്ള 78 ആശുപത്രികളിലാണ് ഇവരെ നിയമിക്കുന്നത്. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ജില്ലാ, ജനറല്‍ ആശുപത്രി, മാനസികാരോഗ്യ കേന്ദ്രം, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ടി.ബി. സെന്റര്‍, പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാക്കുക.

cake tower new
LATEST NEWS
പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാരുടെ സമരം വിജയത്തിലേക്ക്; സൂപ്രണ്ടും ആർഎംഒയും രാജിവെച്ചു

പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാരുടെ സമരം വിജയത്തിലേക്ക്; സൂപ്രണ്ടും ആർഎംഒയും രാജിവെച്ചു

പാലക്കാട്: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടി പാലക്കാട്...

‘ഓപ്പറേഷന്‍ ത്രാള്‍’ രാഷ്ട്രീയ പ്രചാരണ സിനിമയല്ല; അവാര്‍ഡ് ജേതാവില്‍ നിന്നുള്ള കമന്റ് ദൗര്‍ഭാഗ്യകരമെന്ന് അണിയറ ടീം

‘ഓപ്പറേഷന്‍ ത്രാള്‍’ രാഷ്ട്രീയ പ്രചാരണ സിനിമയല്ല; അവാര്‍ഡ് ജേതാവില്‍ നിന്നുള്ള കമന്റ് ദൗര്‍ഭാഗ്യകരമെന്ന് അണിയറ ടീം

ഓപ്പറേഷന്‍ ത്രാളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അണിയറ പ്രവര്‍ത്തകര്‍. ഓപ്പറേഷന്‍...