മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

Aug 3, 2025

പാലക്കാട്: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന്റെ ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചതായി പരാതി. പാലക്കാട് മേപ്പറമ്പ് കുറിച്ചാംകുളം സ്വദേശി റഫീഖിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. സംഭവത്തില്‍ സമീപവാസികളായ ആഷിഫ്, ഷെഫീഖ് എന്നിവരെ പാലക്കാട് നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

പതിനഞ്ചുകാരിയായ മകളെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിന്റെ പ്രതികാരമായാണ് ആക്രമണം എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിന് പിന്നാലെയാണ് ഇന്നലെ രാത്രി റഫീക്കിന്റെ ഓട്ടോ അഗ്നിക്കിരയായത്. ഓട്ടോയ്ക്ക് തീ പിടിച്ച വിവരം അയല്‍ക്കാരാണ് ആദ്യം ശ്രദ്ധിച്ചത്. പിന്നീട് എല്ലാവരും ചേര്‍ന്നാണ് തീ അണയ്ക്കുകയായിരുന്നു. തന്റെ ജീവിത മാര്‍ഗമാണ് നഷ്ടപ്പെട്ടത് എന്നും റഫീഖ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പതിനഞ്ചുകാരിയായ മകള്‍ സ്‌കൂളില്‍ പോകുമ്പോഴും ട്യൂഷന് പോകുമ്പോഴും യുവാക്കള്‍ നിരന്തരം ശല്യം ചെയ്തിരുന്നു. മകള്‍ പലതവണ പരാതി പറഞ്ഞെങ്കിലും കുട്ടികള്‍ തമ്മിലുള്ള പ്രശ്‌നമാണെന്ന് കരുതി കാര്യമാക്കിയില്ല. എന്നാല്‍ കാറില്‍ കയറാന്‍ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞപ്പോഴാണ് വിഷയം അന്വേഷിച്ചത്. പത്തുമുപ്പത് വയസുള്ള പയ്യനാണ് കുട്ടിയെ ശല്യം ചെയ്തത് എന്ന് അപ്പോഴാണ് അറിഞ്ഞത്. ഇന്നലെ വൈകീട്ട് ഈ വിവരം യുവാവിനോടെ തിരക്കുകയും പൊലീസില്‍ പരാതിപ്പെടുമെന്നും പറഞ്ഞിരുന്നു. പിന്നാലെയാണ് ഓട്ടോ അഗ്നിക്കിരയായ സംഭവം ഉണ്ടായത് എന്നും റഫീഖ് മാധ്യമങ്ങളോട് പ്രതികരിച്ചു.

LATEST NEWS
സബ് ഇന്‍സ്‌പെക്ടർക്ക് റെയിൽവേ പോലീസ് സല്യൂട്ട് നൽകി, തിരിച്ചുനൽകിയ സല്യൂട്ടിൽ സംശയം, ഒടുവിൽ വ്യാജ എസ്ഐ അറസ്റ്റിൽ

സബ് ഇന്‍സ്‌പെക്ടർക്ക് റെയിൽവേ പോലീസ് സല്യൂട്ട് നൽകി, തിരിച്ചുനൽകിയ സല്യൂട്ടിൽ സംശയം, ഒടുവിൽ വ്യാജ എസ്ഐ അറസ്റ്റിൽ

നെടുമങ്ങാട്: ട്രെയിനിൽ സബ് ഇൻസ്പെക്ടറുടെ യൂണിഫോം അണിഞ്ഞ് യാത്ര ചെയ്ത യുവാവ് പിടിയിലായി....