പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

Feb 21, 2025

തിരുവനന്തപുരത്ത് നിരവധി പേർ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. പീഡിപ്പിച്ചവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. തിരുവനന്തപുരം നഗരൂരിലാണ് സംഭവം നടന്നത്. 13 വയസ്സുകാരിയെയാണ് അമ്മയുടെ സുഹൃത്ത് ഉള്‍പ്പടെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ‘സഖി’ യുടെ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തായത്. സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശ പ്രകാരമായിരുന്നു കുട്ടിയെ കൗണ്‍സിലിങ്ങിനു വിധേയമാക്കിയത്.പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കുട്ടിയുടെ മാതാവിന്റെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് മൂന്ന് വര്‍ഷക്കാലമാണ് പലരും പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. അമിത ഫോണ്‍ ഉപയോഗവും അസ്വാഭാവിക പെരുമാറ്റവും മൂലമാണ് കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയത്. കൗണ്‍സിലറോട് കുട്ടി തനിക്ക് ലൈംഗിക പീഡനം ആറ് പേരില്‍ നിന്ന് നേരിടേണ്ടി വന്ന വിവരം പറഞ്ഞു. കുട്ടിയെ ഉപദ്രവിച്ചവരില്‍ ഒരാള്‍ മരണപ്പെട്ടു. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.

LATEST NEWS
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി: ആക്രി വില്‍പ്പനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി: ആക്രി വില്‍പ്പനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗനിര്‍ണയത്തിനായി അയച്ച ശരീരഭാഗങ്ങള്‍...