കൊല്ലം: കൗണ്‍സിലിങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റില്‍. കൊല്ലം മയ്യനാട് സ്വദേശി സന്തോഷ് സുകുമാരനാണ് (69) അറസ്റ്റിലായത്. കൗണ്‍സിലിങ്ങിന് എത്തിയ കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ സന്തോഷ് പകര്‍ത്തിയതായും പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
ഏഴാം ക്ലാസ് മുതല്‍ കുട്ടി അമ്മയോടൊപ്പം ആശുപത്രിയില്‍ കൗണ്‍സിലിങ്ങിന് എത്തിയിരുന്നു. അമ്മയെ പുറത്തു നിര്‍ത്തിയ ശേഷം കുട്ടിയെ മാത്രം മുറിക്കുള്ളില്‍ പ്രവേശിപ്പിച്ച് കൗണ്‍സിലിങ് എന്ന വ്യാജേനയായിരുന്നു പീഡനമെന്നും പൊലീസ് പറയുന്നു.പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് കൗണ്‍സിലിങ്ങിന് എത്തിയപ്പോഴാണ് കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ സന്തോഷ് പകര്‍ത്തിയത്. കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ട് രക്ഷിതാക്കള്‍ മറ്റൊരു സൈക്കോളജിസ്റ്റിനെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്തുവരുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ വര്‍ക്കല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.





















