പാലക്കാട് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; സർക്കാർ സ്കൂൾ പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്

Jul 2, 2026

പാലക്കാട്: പാലക്കാട് നഗരത്തിലെ സർക്കാർ യു.പി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രധാനാധ്യാപകനെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് സൗത്ത് പൊലീസാണ് ഇയാൾക്കെതിരെ ചുമത്തി കേസെടുത്തത്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ അതിക്രമം നടന്നതിനാൽ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം സ്കൂളിൽ പാഠപുസ്തകം വാങ്ങാനായി എത്തിയതായിരുന്നു വിദ്യാർത്ഥി. ഈ സമയം കുട്ടിയെ തനിയെ ക്ലാസ് മുറിയിലെത്തിച്ച് പ്രധാനാധ്യാപകൻ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

അഞ്ചാം ക്ലാസിലും സമാന അനുഭവം; മൊഴി രേഖപ്പെടുത്തി

പൊലീസ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് അധ്യാപകന്റെ മുൻകാല അതിക്രമങ്ങളെക്കുറിച്ചും പുറത്തുവന്നത്. താൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്തും ഈ അധ്യാപകനിൽ നിന്ന് സമാനമായ രീതിയിൽ വളരെ മോശം പെരുമാറ്റവും അതിക്രമവും ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർത്ഥി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

cake tower new
LATEST NEWS
ഉമ തോമസ് സഭയിലെ നല്ല അംഗങ്ങളില്‍ ഒരാള്‍; ഓളം വെട്ടി നടക്കരുതെന്ന് പറഞ്ഞത് അവരോട് അല്ല; വിശദീകരിച്ച് തിരുവഞ്ചൂര്‍

ഉമ തോമസ് സഭയിലെ നല്ല അംഗങ്ങളില്‍ ഒരാള്‍; ഓളം വെട്ടി നടക്കരുതെന്ന് പറഞ്ഞത് അവരോട് അല്ല; വിശദീകരിച്ച് തിരുവഞ്ചൂര്‍

പത്തനംതിട്ട: നിയമസഭയ്ക്കകത്ത് ഗൗരവമായ ചര്‍ച്ച നടത്തുമ്പോള്‍ ഉല്ലാസ യാത്ര നടത്തുന്നപോലെ ഓളം...

മെസിക്ക് കിട്ടാത്ത ‘റെഡ് കാർഡ്’ ബലോ​ഗനും കിട്ടി; ‘ഫിഫയുടെ ഇരട്ടത്താപ്പിന് കൊടുക്കണം അവാർഡ്!’

മെസിക്ക് കിട്ടാത്ത ‘റെഡ് കാർഡ്’ ബലോ​ഗനും കിട്ടി; ‘ഫിഫയുടെ ഇരട്ടത്താപ്പിന് കൊടുക്കണം അവാർഡ്!’

ഫിഫ ലോകകപ്പിൽ ആതിഥേയരായ അമേരിക്കയും ബോസ്നിയയും തമ്മിലുള്ള പോരാട്ടത്തിനിടെ യുഎസ്എ സ്ട്രൈക്കർ...

മുത്തശ്ശിയെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി; ഒളിവില്‍ പോയ ചെറുമകനെ പൊലീസ് വെടിവെച്ചു വീഴ്ത്തി

ബംഗലൂരു: മുത്തശ്ശിയെ ചെറുമകന്‍ കല്ലു കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം....