പന്ത്രണ്ടുകാരി അഞ്ച് മാസം ഗര്‍ഭിണി; കോഴിക്കോട് വയോധികന്‍ അറസ്റ്റില്‍

Aug 1, 2025

കോഴിക്കോട്:താമരശേരിയില്‍ പന്ത്രണ്ടുകാരിയെ പിഡീപ്പിച്ച് ഗര്‍ഭിണിയാക്കിയ വയോധികന്‍ അറസ്റ്റില്‍. താമരശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പന്ത്രണ്ടുകാരിയായ വിദ്യാര്‍ഥിനിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സമീപവാസിയാണ് പിടിയിലായത്.

കഴിഞ്ഞ മേയ് 15ന് വയറുവേദനയെ തുടര്‍ന്ന് പരിശോധനക്കായി എത്തിയപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ് എന്ന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ നിന്നും ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

പെണ്‍കുട്ടിയുടെ മൊഴി സ്ഥിരീകരിക്കുന്നതിനായി 70 കാരനെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. സാമ്പിള്‍ എടുത്ത് രണ്ടുമാസത്തിന് ശേഷം ഡിഎന്‍എ ഫലം പുറത്ത് വന്നതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ പെണ്‍കുട്ടി കളിക്കാന്‍ വരികയും, ഇടക്ക് വീട്ടില്‍ വെള്ളം കുടിക്കാനായി എത്താറുമുണ്ടായിരുന്നു, ഈ അവസരം മുതലെടുത്ത് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പലതവണ ഇയാള്‍ പീഡിപ്പിച്ചതായാണ് വിവരം. പ്രതിയുടെ ഭാര്യ കൂലിപ്പണിക്ക് പോകാറുള്ളതിനാല്‍ വീട്ടില്‍ ആരും ഉണ്ടാവാറില്ല. ഇയാളുടെ മക്കളുടെ വിവാഹം കഴിഞ്ഞതാണ്. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

LATEST NEWS
കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; ഭീകരനെ സുരക്ഷാ സേന വധിച്ചു; ഓപ്പറേഷന്‍ ‘അഖാല്‍’ തുടരുന്നു

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; ഭീകരനെ സുരക്ഷാ സേന വധിച്ചു; ഓപ്പറേഷന്‍ ‘അഖാല്‍’ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി സൈന്യം....

മരിച്ച സ്ത്രീ ജീവനോടെ! മരണ സര്‍ട്ടിഫിക്കറ്റിന്റെ അപേക്ഷകന്‍ ഭര്‍ത്താവ്; ബിഹാറിലെ വോട്ടര്‍പട്ടിക പുനഃപരിശോധനയിലെ വിവരങ്ങള്‍

മരിച്ച സ്ത്രീ ജീവനോടെ! മരണ സര്‍ട്ടിഫിക്കറ്റിന്റെ അപേക്ഷകന്‍ ഭര്‍ത്താവ്; ബിഹാറിലെ വോട്ടര്‍പട്ടിക പുനഃപരിശോധനയിലെ വിവരങ്ങള്‍

പട്‌ന: ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വോട്ടര്‍പട്ടിക പുനഃപരിശോധിക്കുന്നതിനായി...