പെണ്‍കുട്ടിയെ വലയിലാക്കിയത് ശ്യാം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Sep 20, 2024

seena

കൊച്ചി: എറണാകുളം എളമക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്ന സെക്‌സ് റാക്കറ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചിയും ബംഗലൂരുവിലുമായി വ്യാപിച്ചു കിടക്കുന്ന പെണ്‍വാണിഭ സംഘം കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച വെച്ചു. ബംഗ്ലാദേശില്‍ നിന്നും 12 -ാം വയസ്സില്‍ ഇന്ത്യയിലെത്തിയ പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റ് വലയിലാക്കുകയായിരുന്നു.

സെക്‌സ് റാക്കറ്റ് നിയന്ത്രിച്ചിരുന്ന ജഗത, സെറീന, സഹായി ശ്യാം എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. റാക്കറ്റിന്റെ ബംഗലൂരുവിലെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് സെറീനയാണ്. കൊച്ചിയിലെ സംഘത്തെ നിയന്ത്രിച്ചിരുന്നത് ജഗതയുമാണ്. പെണ്‍കുട്ടിയെ വലയിലാക്കിയത് ശ്യാമാണ്. പെണ്‍കുട്ടിയെ ശ്യാം പലര്‍ക്കും കാഴ്ചവെച്ചു. ഒരു ദിവസം ഏഴുപേര്‍ വരെ തന്റെയടുത്ത് എത്തിയിരുന്നതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. തുടര്‍ന്ന് ബംഗലൂരു റാക്കറ്റിനെ നിയന്ത്രിച്ച സെറീനയ്ക്ക് കൈമാറുകയായിരുന്നു. സെറീനയും പലര്‍ക്കും പെണ്‍കുട്ടിയെ നല്‍കി. കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടി കൊച്ചിയിലെ ജഗതയുടെ കൈയിലെത്തുന്നത്. കൊച്ചിയില്‍ 20 ലേറെ പേര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവെച്ചതായാണ് വിവരം.

മാതാപിതാക്കള്‍ നഷ്ടമായ പെണ്‍കുട്ടി 12-ാം വയസ്സിലാണ് ബന്ധുവിനോടൊപ്പം ഇന്ത്യയിലെത്തുന്നത്. പിന്നീട് പെണ്‍കുട്ടി സെക്‌സ് റാക്കറ്റിന്റെ പിടിയിലാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായി. കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടിയെ ബംഗളൂരുവില്‍ നിന്നും കൊച്ചിയിലെത്തിക്കുന്നത്. സെക്‌സ് റാക്കറ്റിന്റെ കണ്ണിയായ സെറീന എന്ന സ്ത്രീയാണ് പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ചതെന്നാണ് വിവരം. സെറീന, സഹായി ശ്യാം, സെറീനയ്‌ക്കൊപ്പം സംഘത്തെ നിയന്ത്രിച്ചിരുന്ന മറ്റൊരു സ്ത്രീ എന്നിവരാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. വിവിധ സംസ്ഥാനങ്ങളുമായി ബന്ധമുള്ള സെക്‌സ് റാക്കറ്റിന്റെ കണ്ണികളാണ് ഇവരെന്നാണ് പൊലീസിന്റെ നിഗമനം. പെണ്‍കുട്ടിയെ പൊലീസ് സംരക്ഷണത്തിലേക്ക് മാറ്റി.

cake tower new
LATEST NEWS
സ്വകാര്യ ബസ് പണിമുടക്ക്

സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: നവംബർ 3 മുതൽ സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ്സ് സർവ്വീസ് നിർത്തിവച്ച് ബസ്സുടമകൾ...