ഒരുവര്‍ഷത്തോളം പതിനാലുകാരിയെ പീഡിപ്പിച്ചു; ആലുവയില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍

Jun 1, 2025

കൊച്ചി: ആലുവയില്‍ പതിനാലുവയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുട്ടിയെ ഒരുവര്‍ഷത്തോളം ഇയാള്‍ പീഡിപ്പിച്ചതായാണ് കണ്ടെത്തല്‍. പ്രതി കൊച്ചയിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറാണ്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അമ്മയും മകളും അച്ഛനുമായി പിരിഞ്ഞ് താമസിക്കുകയാണ്. ഒരുവര്‍ഷം മുന്‍പാണ് പ്രതിയായിട്ടുള്ള ഇയാള്‍ ഇവരുടെ ജീവിതത്തിലേക്ക് വരുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി ഇയാള്‍ പീഡിപ്പിച്ചിരുന്നതായാണ് കുട്ടിയുടെ മൊഴി.

നേരത്തെ പതിനാലുകാരിയുടെ ചിത്രം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിന് ദുസ്സൂചന നല്‍കിയ ക്യാപ്ഷന്‍ കോടുക്കുകയും ചെയ്തിരുന്നു. ഇത് മറ്റൊരു സുഹൃത്ത് പെണ്‍കുട്ടിയുടെ അമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തി തുടര്‍ന്ന് അമ്മ മകളോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പീഡനവിവരം പെണ്‍കുട്ടി പുറത്തറിഞ്ഞത്.

LATEST NEWS
ട്രാൻസ് ദമ്പതികളുടെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ ഒഴിവാക്കണം; ‘രക്ഷിതാക്കൾ’ എന്ന് ചേർക്കാമെന്ന് ഹൈക്കോടതി

ട്രാൻസ് ദമ്പതികളുടെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ ഒഴിവാക്കണം; ‘രക്ഷിതാക്കൾ’ എന്ന് ചേർക്കാമെന്ന് ഹൈക്കോടതി

കൊച്ചി: ട്രാൻസ്ജെൻഡർ ദമ്പതികളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ എന്നതിന് പകരം...

വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന അപൂര്‍വ ബാക്ടീരിയ; നിര്‍ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന അപൂര്‍വ ബാക്ടീരിയ; നിര്‍ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി: വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന അപൂര്‍വ ബാക്ടീരിയയെ(bacteria) കണ്ടെത്തി ശാസ്ത്രജ്ഞര്‍....