‘പ്രകൃതിയിലേക്ക്’ പരിപാടിയുമായി എസ്എഫ്ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി

Nov 2, 2021

അഞ്ചുതെങ്ങ്: കേരളപ്പിറവി ദിനത്തിൽ സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് എസ്എഫ്ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണത്തിന്റെ ഭാഗമായി ‘പ്രകൃതിയിലേക്ക്’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് പഞ്ചായത്തിന്റെ പ്രധാനപ്പെട്ട സ്ഥാപനങ്ങൾക്ക് മുന്നിൽ ഫലവൃക്ഷ തൈകൾ നടുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. പാരിസ്ഥിതിക വിഷയങ്ങളിൽ എസ് എഫ് ഐ ഉയർത്തിപ്പിടിക്കുന്ന നിലപാടുകൾ ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിന് വേണ്ടിയിട്ടാണ് എസ്എഫ്ഐ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത്.

മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കര ആശാൻ സ്മാരകത്തിൽ വെച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു ആശാൻ സ്മാരകത്തിൽ മാവിൻ തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര, കേരള സർവകലാശാല സ്റ്റുഡൻസ് കൗൺസിൽ അംഗം വിജയ് വിമൽ ജിതിൻ റാം, അഭയ് എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ടു പിടിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

LATEST NEWS
കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ...