ആറ്റിങ്ങൽ: കോളേജ് തുറന്നിട്ട് ഇതുവരേയും വിദ്യാർത്ഥികൾക്ക് എസ്.ടി നൽകാത്ത പ്രൈവറ്റ് ബസ് നടപടികൾക്കെതിരെ എസ്.എഫ്.ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. കൺസക്ഷൻ നൽകാതെയും വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയും വിവേചന പൂർണമായ നടപടിയാണ് പല പ്രൈവറ്റ് ബസ്സുകളും ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസം എസ്.എൻ കോളേജ് വർക്കലയിലെ വിദ്യാർഥിനിക്ക് നേരിടേണ്ടിവന്ന ദുരവസ്ഥ അപമാനകരമാണ്. വിദ്യാർത്ഥികളുടെ അവകാശമായ ബസ്സ് കൺസക്ഷനുകൾ വിദ്യാർത്ഥികൾക്ക് അനുവദിക്കുവാനും വിദ്യാർത്ഥികളോട് മാന്യമായി ഇടപെടുവാനും ബസ് ജീവനക്കാർ തയ്യാറാകാണം. വിദ്യാർത്ഥിനിയെ അപമാനിച്ച പ്രൈവറ്റ് ബസ് ജീവനക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് SFI ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു . അല്ലാത്തപക്ഷം ശക്തമായ സമര നടപടികളിലേക്ക് എസ്എഫ്ഐ കടക്കുമെന്നും ഭാരവാഹികൾ പ്രസ്താവനയിലൂടെ അറിയിച്ചു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ജോലി നേടാം; പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ജോലി നേടാന്‍ അവസരം. കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ്...