തൊടുപുഴയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം; കറുത്ത ബാനര്‍ ഉയര്‍ത്തി എസ് എഫ് ഐ

Jan 9, 2024

തൊടുപുഴയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി പ്രതിഷേധവുമായി എസ്എഫ്‌ഐ. വേങ്ങലൂരില്‍ കറുത്ത ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ പേരിലാണ് ബാനര്‍. ‘സംഘി ഖാന്‍ യു ആര്‍ നോട്ട് വെല്‍ക്കം ഹിയര്‍’ എന്ന് എഴുതിയ കറുത്ത ബാനറാണ് ഉയര്‍ത്തിയത്.

എസ്എഫ്‌ഐ കരിങ്കൊടി കാണിക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം നിയമസഭ പാസ്സാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ജില്ലയില്‍ എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍.

എന്നാല്‍ ഇടുക്കിയിലെ ഹര്‍ത്താല്‍ പിന്‍വലിക്കണം എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടിരന്നു. ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി 450 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

LATEST NEWS