ഷാർജ സെൻസസ്: പ്രവാസികളും വിവരം നൽകണമെന്ന് അധികൃതർ

Oct 13, 2025

ഷാർജ: ഷാർജയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് ഭാഗമായി സെൻസസ് നടത്തുന്നു. ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെയുള്ള ദിവസനങ്ങളിലാണ് സെൻസസ് നടത്തുന്നത്. ഷാർജയിൽ ജീവിക്കുന്ന ഓരോ വ്യക്തിയെയും കുറിച്ചുള്ള വിവരങ്ങൾ അറിയാനും സമൂഹത്തിന്റെ ആവശ്യങ്ങൾ കൃത്യമായി കണ്ടെത്താനും വേണ്ടിയാണ് സെൻസസ് നടത്തുന്നത് അധികൃതർ വ്യക്തമാക്കി.

ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് സെൻസസ് നടത്തുന്നത്. കൃത്യമായ ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കുകയും അത് വഴി ഭാവിയിൽ സ്വീകരിക്കേണ്ട വികസന പദ്ധതികൾക്ക് രൂപം നൽകാനുമാണ് സർക്കാരിന്റെ നീക്കം. പൗരന്മാരെയും പ്രവാസികളെയും സെൻസസിൽ ഉൾപ്പെടുത്തും. ജനങ്ങൾ സർക്കാർ നടപടികളോട് സഹകരിക്കണമെന്നും ഭരണാധികാരി അഭ്യർത്ഥിച്ചു.

സെൻസസ് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും അവ ഒരിടത്തും പ്രസിദ്ധീകരിക്കില്ല. എല്ലാ ആളുകൾ സെൻസസ് നടപടിക്രമങ്ങളോട് സഹകരിക്കണം. ഇതിൽ നിന്ന് വിട്ട് നിൽക്കുന്നവർ അവരുടെ അവകാശം നിഷേധിക്കുകയാണെന്നും ഷെയ്ഖ് സുൽത്താൻ വ്യക്തമാക്കി.

ഫോണിലൂടെയാകും ആദ്യ ഘട്ടത്തിൽ വിവരം തേടുക. ഫോണിൽ ബന്ധപ്പെടാൻ കഴിയാത്ത വ്യക്തികളുടെ വീടുകളിൽ നവംബർ 3 മുതൽ ഫീൽഡ് സന്ദർശനങ്ങൾ നടത്തും. ഈ സെൻസസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഷാർജയിൽ മുന്നോട്ടുള്ള വികസ പദ്ധതികൾ പ്രഖ്യാപിക്കുക.

LATEST NEWS