ലോകത്തിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തി: ടൈം വാരികയുടെ പട്ടികയിൽ ഒന്നാമതായി കിങ് ഖാൻ

Apr 8, 2023

seena

മുംബൈ: ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളുടെ ടൈം വാരിക പട്ടികയിൽ ഒന്നാമതായി ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ. ടൈസിന്റെ വാർഷിക ടൈം 100 ലിസ്റ്റിലാണ് കിങ് ഖാൻ ഇന്ത്യയ്ക്ക് അഭിമാനമായത്. വായനക്കാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് താരം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസിയെ പോലും പിന്നിലാക്കിക്കൊണ്ടാണ് താരത്തിന്റെ കുതിപ്പ്.

യുഎസ് വാരിക നടത്തിയ വോട്ടെടുപ്പിൽ 12 ലക്ഷം പേരാണ് പങ്കെടുത്തത്. ഇതിൽ നാല് ശതമാനം പേരാണ് കിങ് ഖാനെ പിന്തുണച്ചുകൊണ്ട് വോട്ടു ചെയ്തത്. പഠാന്റെ വൻ വിജയമാണ് ഷാരുഖ് ഖാന് വമ്പൻ നേട്ടം സമ്മാനിച്ചത്. ജനുവരിയിൽ റിലീസ് ചെയ്ത ചിത്രം ആ​ഗോള തലത്തിൽ 1000 കോടിക്കു മുകളിലാണ് കളക്ഷൻ നേടിയത്.

ഇറാനിലെ വനിതാസ്വാതന്ത്ര്യ പോരാളികളാണ് ലിസ്റ്റിൻ രണ്ടാം സ്ഥാനത്ത് എത്തിയത്. മൂന്നു ശതമാനം പേരാണ് ഇറാൻ പോരാളികൾക്കായി വോട്ടു ചെയ്തത്. 1,9 ശതമാനം വോട്ടു നേടിയ ബ്രിട്ടനിലെ ഹാരി രാജകുമാരൻ 3–ാം സ്ഥാനത്തും ഭാര്യ മേഗനും നാലാം സ്ഥാനത്തും എത്തി. ജീവചരിത്രക്കുറിപ്പായ സ്പെയറിലൂടെയാണ് ഹാരിയും മേ​ഗനും വാർത്തകളിൽ നിറഞ്ഞത്. ഫുട്ബോൾ താരം മെസ്സി അഞ്ചാം സ്ഥാനത്താണ്. 1.8 ശതമാനം പേരാണ് താരത്തിന് പിന്തുണച്ചത്.

cake tower new
LATEST NEWS