തിരുവനന്തപുരം: കുടുംബശ്രീയില്‍ നിന്നും ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കിയ വനിതകള്‍ക്ക് ഷീ ടാക്‌സി, ഷീ ഓട്ടോ സംരംഭകരാകാന്‍ അവസരം. നിലവില്‍ സ്വന്തമായി വാഹനം ഇല്ലാത്തവര്‍ക്കാണ് അവസരം ലഭിക്കുക. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്നാണ് വായ്പ ലഭ്യമാകും. കുടുംബശ്രീയില്‍ നിന്ന് സബ്‌സിഡി ലഭിക്കും.
പരമാവധി ഇളവുകളോടു കൂടി കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡില്‍ നിന്നും ഷീ ഓട്ടോ (ഇലക്ട്രിക്ക് ഓട്ടോറിക്ഷ) വാങ്ങാന്‍ അവസരം ലഭിക്കും.
താത്പര്യമുള്ളവര്‍ അപേക്ഷ ഫോം പൂരിപ്പിച്ച്
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍,
ദി ജെന്‍ഡര്‍ പാര്‍ക്ക്, എ-17,
ബ്രാഹ്‌മിന്‍സ് കോളനി ലെയര്‍,
കവടിയാര്‍, തിരുവനന്തപുരം-695003
എന്ന വിലാസത്തില്‍ തപാല്‍ വഴിയോ ഓണ്‍ലൈനായോ ഒക്‌ടോബര്‍ 25നകം അപേക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും ജെന്‍ഡര്‍ പാര്‍ക്കിന്റെ genderpark.gov.in സന്ദര്‍ശിക്കാം.