ആത്മഹത്യ ചെയ്ത യുവാവിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു; മാസങ്ങൾക്ക് ശേഷം എസ്.ഐയ്ക്ക് സസ്പെൻഷൻ

Oct 9, 2021

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത യുവാവിന്റെ മൊബൈൽ ഫോൺ മോഷണം പോയ സംഭവത്തിൽ എസ് ഐയെ സസ്‌പെൻഡ് ചെയ്തു. കൊല്ലം ചാത്തന്നൂർ പൊലീസ് സ്‌റ്റേഷനിലെ എസ് ഐ ആയ ജ്യോതി സുധാകറിനെതിരെയാണ് നടപടി.

ജ്യോതി സുധാകർ തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിൽ എസ് ഐ ആയിരിക്കെ, ട്രെയിൻ തട്ടി മരിച്ചയാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് കണ്ടെത്തിയതോടെയാണ് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. പെരുമാതുറ സ്വദേശിയായ യുവാവിനെയാണ് കണിയാപുരം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ നിഗമനം.

മംഗലപുരം എസ് ഐ ആയിരുന്ന ജ്യോതി സുധാകറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് ഇൻക്വസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയത്. ഇതിനിടയിലാണ് ഫോൺ മോഷ്ടിച്ചത്. യുവാവിന്റെ ഫോൺ കാണാനില്ലെന്നും, മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് കള്ളി വെളിച്ചത്തായത്.

തുടർന്ന് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് കാണാതായ മൊബൈൽ ഫോൺ എസ് ഐ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. എസ് ഐ ഔദ്യോഗിക സിം കാർഡാണ് മോഷ്ടിച്ച ഫോണിലിട്ടിരുന്നത്. ഇതിനിടെ ജ്യോതി സുധാകറിന് ചാത്തന്നൂരിലേക്ക് സ്ഥലംമാറ്റവും ലഭിച്ചിരുന്നു.

LATEST NEWS
സിദ്ധാര്‍ഥന്റെ ദുരൂഹമരണം; മുഖ്യപ്രതി സിന്‍ജോ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

സിദ്ധാര്‍ഥന്റെ ദുരൂഹമരണം; മുഖ്യപ്രതി സിന്‍ജോ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ ദുരൂഹമരണത്തില്‍ മുഖ്യപ്രതി...