തിരുവനന്തപുരം: കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടുതുറ കോൺവെന്റിലാണ് സംഭവം. തമിഴ്‌നാട് തിരുപൂര്‍ സ്വദേശി അന്നപൂരണി (27) യാണ് മരിച്ചത്. കോണ്‍വെന്റിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. രാവിലെ പ്രാര്‍ത്ഥനയ്ക്ക് വരാത്തതിനാല്‍ കൂടെയുള്ളവര്‍ നോക്കുമ്പോഴാണ് അന്നപൂരണിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് കോണ്‍വന്റ് അധികൃതര്‍ പൊലീസിന് നല്‍കിയ മൊഴി. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതായി കഠിനംകുളം പൊലിസ് അറിയിച്ചു.

ജി. ഓമന (89) അന്തരിച്ചു
ആറ്റിങ്ങൽ: ആലംകോട് രേവതിയിൽ റിട്ടയേർഡ് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ജി ഓമന (89) അന്തരിച്ചു....