നാരായണഗുരുകുലാദ്ധ്യക്ഷൻ ഗുരുമുനിനാരായണപ്രസാദിന് പത്മശ്രീ പുരസ്കാരം കൈമാറി; ചീഫ് സെക്രട്ടറി വി. വേണു

May 30, 2024

seena

വർക്കല നാരായണഗുരുകുലത്തിൽ എത്തിയാണ് പുരസ്കാരം ഗുരുമുനി നാരായണപ്രസാദിന് ഔദ്യോഗികമായി കൈമാറിയത്. രാഷ്ട്രപതിയുടെ ദൂതൻ ആയിട്ടാണ് ചീഫ് സെക്രട്ടറി എത്തിയത്. ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കിയാണ് പുരസ്കാരം നൽകിയത്. ഗുരുകുല ബന്ധുക്കളുടെ സന്തോഷത്തിൽ പങ്ക് ചേർന്ന് പുരസ്കാരം സ്വീകരിക്കുന്നതായി മുനി നാരായണ പ്രസാദ് പറഞ്ഞു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ , സ്റ്റാഫ് ഓഫീസർ അർജ്ജുൻ , സ്വാമി ത്യാഗീശ്വരൻ, സ്വാമി തന്മയ , ഡോ. പി.കെ.സാബു, ഡോ. സുഗീത, തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS
കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

ബംഗളൂരു: കുര്‍കുറെ പാക്കറ്റിനുള്ളില്‍ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ...