ശ്രീനാരായണീയര്‍ ഉപാസനയിലൂടെ മുന്നേറണമെന്നു സച്ചിദാനന്ദ സ്വാമി

Dec 16, 2023

seena

ഗുരുദേവന്റെ ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും ഹൃദയങ്ങളിലും എത്തിക്കണമെന്ന സന്ദേശം ഉള്‍ക്കൊണ്ട് ഗുരുദേവ ഭക്തര്‍ ഉപാസനയിലൂടെ മുന്നേറണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. ശിവഗിരി തീര്‍ത്ഥാടനകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രഭാഷണപരമ്പരയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു സ്വാമി.

മനുഷ്യരെല്ലാം ആഗ്രഹിക്കുന്നതു സുഖമാണ്. നിശ്ചിതമായ ഉപാസന ചെയ്യുന്നവര്‍ക്ക് ആത്മപ്രകാശം നേടി സുഖം നേടാനാകുമെന്ന് ഗുരുദേവന്‍ ഉപദേശിച്ചിട്ടുണ്ട്.
മനുഷ്യജീവിതത്തിന്റെ അടിസ്ഥാന തത്വം ആദ്ധ്യാത്മികമാണ്. ആത്മീയതയില്‍ അടിയുറച്ച് സാമൂഹികമായും പുരോഗതി നേടണം എന്നതാണ് ഗുരുദര്‍ശനമെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു

ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി. ജോയ് എം. എല്‍. എ മുഖ്യാതിഥിയായി. ഇരുക്കൂര്‍ എം. എല്‍. എ സജി ജോസഫ്, അഡ്വ. അടൂര്‍ പ്രകാശ് എം. പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രസ്റ്റ് ട്രഷറര്‍ ശാരദാനന്ദ സ്വാമി, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി ഋതംഭരാനന്ദ സ്വാമി, ജോ. സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി.
അഡ്വ. പി എം മധു, സജീവ് സഹദേവന്‍, ശ്രീജ (മാതൃസഭ), എസ് സുരേഷ് പ്ലാവഴികം എന്നിവര്‍ പ്രസംഗിച്ചു.

നാളെ ശനിയാഴ്ച സര്‍വ്വമതസമ്മേളനത്തെ കുറിച്ച് ആലുവ അദൈ്വതാശ്രമം സെക്രട്ടറി ധര്‍മ്മചൈതന്യ സ്വാമി ഗുരുധര്‍മ്മപ്രബോധനം നടത്തും. അനില്‍ തടാലിന്‍, പുത്തൂര്‍ ശോഭനന്‍ എന്നിവര്‍ പ്രസംഗിക്കും. ശിവഗിരിയില്‍ ദിവസവും തിരുഅവതാര പ്രാര്‍ത്ഥന,
ശിവഗിരി മഹാസന്നിധിയില്‍ സന്യാസിമാരുടെ നേതൃത്വത്തില്‍ ഭക്തജനപങ്കാളിത്തത്തോടെ ദിവസവും പുലര്‍ച്ചെ മുതല്‍ പ്രാര്‍ത്ഥന, ജപം, ധ്യാനം എന്നീ ഉപാസന ഉായിരിക്കും. ഗുരുധ്യാനം, ഗുരുസ്തവം, ദൈവദശകം, ഗദ്യപ്രാര്‍ത്ഥന, ഗുരുഷഡ്കം എന്നീ പ്രാര്‍ത്ഥനകള്‍ക്കു ശേഷം ഓം നമോ നാരായണായ എന്ന അഷ്ടോത്തരി മന്ത്രജപവും പ്രാര്‍ത്ഥനാധ്യാനവും ഭക്തജനങ്ങള്‍ അനുഷ്ഠിക്കേതാണ്. ശുഭാംഗാനന്ദ സ്വാമി അസംഗാനന്ദഗിരിസ്വാമി, വിരജാനന്ദഗിരി സ്വാമി ശ്രീനാരായണ ദാസ് തുടങ്ങിയവരും നിരവധി ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

cake tower new
LATEST NEWS
വഴി കാട്ടാന്‍ മാത്രമല്ല; ഇനി ഫുഡ് ഓര്‍ഡര്‍ ചെയ്യാനും ഹോട്ടല്‍ ബുക്ക് ചെയ്യാനും ഗൂഗിള്‍ മാപ്‌

വഴി കാട്ടാന്‍ മാത്രമല്ല; ഇനി ഫുഡ് ഓര്‍ഡര്‍ ചെയ്യാനും ഹോട്ടല്‍ ബുക്ക് ചെയ്യാനും ഗൂഗിള്‍ മാപ്‌

വഴി അറിയാനും ട്രാഫിക് ബ്ലോക്കുകളില്‍ നിന്ന് രക്ഷപ്പെടാനും നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഗൂഗിള്‍...

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് സര്‍ക്കാര്‍; ‘സ്നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് സര്‍ക്കാര്‍; ‘സ്നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും...

‘സ്വാതന്ത്ര്യദിനാഘോഷത്തിന് വന്ദേമാതരം പൂര്‍ണമായും ആലപിക്കണം’; ഉത്തരവിറക്കി സര്‍ക്കാര്‍

‘സ്വാതന്ത്ര്യദിനാഘോഷത്തിന് വന്ദേമാതരം പൂര്‍ണമായും ആലപിക്കണം’; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും...