ആറ്റിങ്ങൽ: എസ്.എൻ.ഡി.പി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് എന്നീ മേഖലകളിൽ സൗജന്യ പരീശീലന ക്ലാസ് ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ ആറ്റിങ്ങൽ താലൂക്ക് പരിധിയിലെ 100 വിദ്യാർത്ഥികൾക്ക് സൗജന്യ ക്ലാസ് സംഘടിപ്പിക്കുന്നു.
ഡിസംബർ മാസത്തിൽ ആരംഭിക്കുന്ന ക്ലാസിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു. യു.പി തലമുള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്. തിരുവനന്തപുരം കോൺഫിഡൻസ് അക്കാഡമിയാണ് ക്ലാസ്സുകൾ നയിക്കുന്നത്. വിശദ വിവരങ്ങൾക്ക് ശ്രീ നാരായണ സഹോദരധർമ്മവേദി, ആറ്റിങ്ങൽ താലൂക്ക് യൂണിയൻ 9961362031 എന്ന നമ്പരിൽ ബന്ധപ്പെടുക.