ന​ഗരൂരില്‍ സ്മാര്‍ട്ട് കൃഷിഭവന് തറക്കല്ലിട്ടു

Aug 5, 2023

seena

കിളിമാനൂർ: ന​ഗരൂർ കൃഷിഭവന് രാമനെല്ലൂർകോണത്ത് നിർമ്മിക്കുന്ന സ്മാർട്ട് കൃഷിഭവൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഒ എസ് അംബിക എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത അധ്യക്ഷയായി. 2800 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായാണ് കെട്ടിടം ഒരുക്കുന്നത്. കെട്ടിടത്തിനായി പഞ്ചായത്ത് ഭരണസമിതിക്കൊപ്പം ഇടപെടൽ നടത്തിയ മുൻ കൃഷിഓഫീസർ റോഷ്ന യെ ചടങ്ങിൽ ആദരിച്ചു. സ്റ്റാന്റിം​ഗ് കമ്മറ്റി ചെയർപേഴ്സൺ എ എസ് വിജയലക്ഷ്മി സ്വാ​ഗതവും, ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി മുഖ്യ പ്രഭാഷകനായി. ബ്ലോക്ക് ‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, സ്റ്റാന്റിം​ഗ് കമ്മറ്റി ചെയർമാൻ വെള്ളല്ലൂർ കെ അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി ഷീജ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം രഘു, ജില്ലാ കൃഷിഓഫീസർ എസ് അനിൽകുമാർ, മുൻ ക-ൃഷി ഓഫീസർ റോഷ്ന പഞ്ചായത്തം​​ഗങ്ങളായ അനോബ് ആനന്ദ്, ‌ആർ എസ് രേവതി, എസ് ശ്രീലത, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം ഷിബു, ഡി രജിത്, ശ്രീകുമാർ, കെ വാസുദേവ് കുറുപ്പ്, കെ ശശിധരൻ, എസ് സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സ്റ്റാന്റിം​ഗ് കമ്മറ്റി ചെയർപേഴ്സൺ എ എസ് വിജയലക്ഷ്മി സ്വാ​​ഗതവും കൃഷി ഓഫീസർ വി ജെ നിയ സെലിൻ നന്ദിയും പറഞ്ഞു.

cake tower new
LATEST NEWS
വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ യുപിഎസ്ടിറാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്നിരുന്ന അനിശ്ചിതകാല...