ആറ്റിങ്ങലിൽ 10 ടൺ ഓളം വരുന്ന തേക്കിൻ തടി ജി എസ് ടി വിഭാഗം പിടികൂടി

Jan 9, 2026

ആറ്റിങ്ങലിൽ ഫോറസ്റ്റിന്റെ അനുമതിയില്ലാതെ കൊണ്ടുപോവുകയായിരുന്ന 10 ടൺ ഓളം വരുന്ന തേക്കിൻ തടി ജി എസ് ടി വിഭാഗം പിടികൂടി. കൊല്ലത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു തടി. ഡ്രൈവറെയും വാഹനത്തിൽ ഉണ്ടായിരുന്ന മറ്റൊരാളെയും ജി എസ് ടി വിഭാഗം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

ജിഎസ്‌ടി എൻഫോഴ്സ്മെൻ്റ് ഓഫീസർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് വാഹനം പിടികൂടിയത്. ഒരു ഫർണിച്ചർ ഫാക്‌ടറിയിലേക്കുള്ള തടികളാണ് എന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവർ പറഞ്ഞത്.

LATEST NEWS
കുറ്റം ചെയ്തിട്ടുണ്ടോ? ഇല്ല…, കുടുക്കിയതാണോ? അതെ…; അറസ്റ്റില്‍ പ്രതികരിച്ച് കണ്ഠര് രാജീവര്

കുറ്റം ചെയ്തിട്ടുണ്ടോ? ഇല്ല…, കുടുക്കിയതാണോ? അതെ…; അറസ്റ്റില്‍ പ്രതികരിച്ച് കണ്ഠര് രാജീവര്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ തള്ളി തന്ത്രി...